ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഇവിടെയില്ല. നിയമം വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടായത്. ഇത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവാദങ്ങളില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണഘടനയില്‍ സര്‍ക്കാരിന് ലഭ്യമാകുന്ന 131ാം വകുപ്പ് പ്രകാരമാണ് ഹരജി നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമപരമായി തന്നെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതെന്നും മന്ത്രി ബാലന് പറഞ്ഞു.
സുപ്രിംകോടതിയില്‍ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."