കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ കൂട്ടായ്മയില്‍ നെല്‍കൃഷി
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ കൂട്ടായ്മയായ സാരഥി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്തിലെ 25 കെ.എസ്.ആര്.ടി.സി ജീവനക്കാരാണ് ഒഴിവ് സമയത്ത് നെല്‍കൃഷിയിലേക്ക് തിരിഞ്ഞത്. കാടുപിടിച്ചുകിടന്ന അഞ്ച് ഏക്കര്‍ സ്വകാര്യവയല് പാട്ടത്തിനെടുത്താണ് തുടക്കം. കഴിഞ്ഞ വര്‍ഷം നൂറ് മേനി വിളവ് ലഭിക്കുകയും ചെയ്തു. ബാക്കിവന്ന സ്ഥലത്ത് 10 ഏക്കര്‍ സ്ഥലം ഈവര്‍ഷം ഏറ്റെടുത്ത് കൃഷി ചെയ്യുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് നടത്തിയ കൃഷിക്ക് ഇത്തവണയും നൂറുമേനി വിളവ് ലഭിച്ചു. കൊയ്ത്തുത്സവത്തില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന് അധ്യക്ഷയായി. സംഘം പ്രസിഡന്റ് കെ.ജി ബാബു, സെക്രട്ടറി കെ.ജി രഞ്ജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."