ബാങ്ക് ജീവനക്കാരന്റെ മരണം; കുടുംബം തലപ്പുഴ പൊലിസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരത്തിന്
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവക്കാരന്‍ അനില്‍കുമാര്‍ അത്മഹത്യ ചെയ്തിട്ട് 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പോലിസ് നടപടി സ്വീകരിക്കുന്നല്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പൊലിസ് സ്വികരിക്കുന്നതായും അനില്‍കുമാറിന്റെ ഭാര്യ ബിന്ദുമോള്‍, അമ്മ ലക്ഷ്മി വാര്‍ത്താസമ്മേളനത്തിന്‍ പറഞ്ഞു.
മരണത്തിന്റെ കാരണങ്ങള്‍ അനില്‍കുമാറിന്റെ അത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനെ കുറിച്ചുപോലും പൊലിസ് അന്വേഷണം നടത്തുന്നില്ലെന്നും കേസിലെ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പൊലിസ് സഹായം ചെയ്തുകൊടുക്കുകയാണെന്നും കുടുംബം ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ബാങ്ക് പ്രസിഡന്റായിരുന്ന പി. വാസു ആക്ഷന്‍ കമ്മറ്റിയുടെ കണ്‍വീനറുടെ സഹോദരിയും തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സബിതയെ പഞ്ചായത്ത് ഓഫിസില്‍ കയറി ഭിഷണിപ്പെടുത്തിയിട്ടും പൊലിസ് കേസ് എടുത്തില്ല. അനില്‍കുമാര്‍ ബാങ്കിനുള്ളില്‍ വെച്ച് ക്രുരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മരിച്ച ദിവസം അത്തരത്തിലുള്ള അനുഭവം ബാങ്കില്‍ വെച്ച് ഉണ്ടായെന്ന വിവരങ്ങള്‍ പൊലിസില്‍ അറിയിച്ചിട്ടും പൊലിസ് അനങ്ങാപ്പാറാ നയം തുടരുകയാണ്. ബാങ്കിന് സമീപത്തെ കച്ചവടം നടത്തുന്ന പലര്‍ക്കും ഈ കാര്യങ്ങള്‍ അറിയാം. സമ്മര്‍ദം കൊണ്ട് പൊലിസ് കച്ചവടക്കരുടെ മൊഴിയെടുത്തിട്ടില്ല. അനില്‍കുമാറിന്റെ ഫോണ്‍ രേഖകള്‍ പോലും ഇതുവരെ പരിശോധിച്ചിട്ടല്ലെന്നും ഇവര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റിന്റെ നേത്രത്വത്തില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. അതിന്റെ പേരില്‍ എന്നെ ബലിയാടാക്കുകയാണ് ചെയ്തത്. മരണ ദിവസം രാവിലെ പത്തരമണിയോടെ വീട്ടില്‍ തിരിച്ച് എത്തുകയായിരുന്നു അനില്‍കുമാര്‍. പത്തു മിനിട്ടു കഴിയുന്നതിന് മുമ്പ് തന്നെ ബാങ്കിലെ ഒരു ഡയറക്ടര്‍ എത്തുകയും ഉടന്‍ തന്നെ ബാങ്ക് പ്രസിഡന്റ് ജീപ്പുമായി എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിലും ദുരുഹതയുണ്ട്. നീതി ലഭിക്കുന്നില്ലായെങ്കില്‍ തലപ്പുഴ പൊലിസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി ബിജു, കണ്‍വീനര്‍ അമൃതരാജ്, പി. നാണു, എം. അബ്ദുറഹ്മാന്‍, പി.കെ സിദ്ദിഖ്, പി.എസ് മുരുകേശന്‍, ഷാജു അന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."