HOME
DETAILS

'വടക്കനാട് കൊമ്പനെ 15 ദിവസത്തിനകം പിടികൂടും'

  
backup
January 08 2019 | 08:01 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-15-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4

സുല്‍ത്താന്‍ ബത്തേരി: ജനജീവിതത്തിന് ഭീഷണിയാകുന്ന വടക്കനാട് കൊമ്പനെ പിടികൂടണമെന്നാവശ്യവുമായി ഒരിടവേളക്ക് ശേഷം പ്രത്യക്ഷസമരത്തിന് വീണ്ടും തുടക്കമായി. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ആനയെ പിടികൂടാത്ത വനം വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രത്യക്ഷസമരത്തിന് തുടക്കമായിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി സി.പി.എം മൂലങ്കാവ് ലോക്കല്‍ കമ്മിറ്റിയുടെ നേൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ വന്യജീവിസങ്കേതം മേധാവിയുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് നേതാക്കള്‍ എ.സി.എഫ് അജിത് കെ. രാമനുമായി ചര്‍ച്ച നടത്തുകയും ഈ മാസം 15നകം ആനയെ പിടികൂടുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. കൂടാതെ കൊമ്പന്‍ കൃഷിയിടത്തില്‍ ഇറങ്ങാതെ പ്രതിരോധിക്കുന്നതിന്നായി മുത്തങ്ങയിലെ രണ്ട് കുങ്കിയാനകളെ വടക്കനാട് ഭാഗത്തേക്ക് മാറ്റാനും തീരുമാനിച്ചു. സമരത്തിന് സി.കെ സഹദേവന്‍, ശ്രീജന്‍, ബിന്ദു മനോജ്, എം.കെ മോഹനന്‍, കെ. ശോഭന്‍കുമാര്‍ നേതൃത്വം നല്‍കി. ഇതിനിടെ വടക്കനാട് വന്യമൃഗശല്യവുമായി ബന്ധപെട്ട് രണ്ട് തവണ പ്രത്യക്ഷസമരവുമായ രംഗത്തെത്തിയ വടക്കനാട് ഗ്രാമസംരക്ഷണ സമിതി കൊമ്പനെ എത്രയുംപെട്ടന്ന് പിടികൂടിയില്ലെങ്കില്‍ മൂന്നാംഘട്ട സമരവുമായി എത്തുമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.  2018 മെയിലാണ് വടക്കനാട് കൊമ്പനെ മയ്ക്കുവെടി വച്ചു പിടികൂടി കൂട്ടിലടക്കണമെന്ന് വനം വകുപ്പ് ഉത്തരവായത്. ഇതേവര്‍ഷം ജനുവരിയില്‍ വനം വകുപ്പ് വാച്ചറെ കൊമ്പന്‍ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വടക്കനാട് മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തുകയും ജനങ്ങള്‍ക്കുനേരെ തിരിയുകയും ചെയ്്തതോടെ ആനയ്ക്ക് റേഡിയോകോളര്‍ ഘടിപ്പിച്ച് നിരീക്ഷണവും നടത്തിയിരുന്നു. ഇതിനിടെ മെയ്് 29ന് മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയില്‍ വിരുന്നെത്തിയ മഹേഷ് എന്ന വിദ്യാര്‍ഥിയെയും കൊമ്പന്‍ കൊലപ്പെടുത്തി. ഇതോടെ ആനയെ പിടികൂടണമെന്ന ആവശ്യവും ശക്തമായി. തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ചുപിടികൂടാന്‍ മെയ് 30ന് ഉത്തരവായത്്. തുടര്‍ന്ന് മുത്തങ്ങ ആനപന്തിയില്‍ കൊമ്പനെ പാര്‍പ്പിക്കുന്നതിന്നായി കൂടും ഒരുക്കി. പക്ഷേ ഇതിനിടെ കൊമ്പന്‍ വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടക, തമിഴ് നാട് വനത്തിലേക്ക് കടന്നു. തുടര്‍ന്ന് എട്ടുമാസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ് വടക്കനാട് ഭാഗത്ത് വീണ്ടും കൊമ്പന്‍ തിരിച്ചെത്തയിത്. ഇതറിഞ്ഞ വനം വകുപ്പ് കൊമ്പന്‍ കൃഷിയിടതതില്‍ ഇറങ്ങാതിരിക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കുകയും ചെയ്തു. എന്നാല്‍ കൊമ്പന്‍ കഴിഞ്ഞ ദിവങ്ങളില്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇറങ്ങുകയും നാശനഷ്ടം വരുത്തുകയും ചെയ്തു. ആളുകള്‍ക്ക് നേരെ ചീറിയടുക്കുന്നതിനാല്‍ ആനയെ തുരത്താനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കൊമ്പനെ പിടികൂടാന്‍ ഉത്തരവുണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് പ്രത്യക്ഷസമരങ്ങള്‍ക്ക് തുടക്കമയിരിക്കുന്നത്.
അതേ സമയം ആന തിരിച്ചെത്തിയ ഉടനെ കൊമ്പനെ മയക്കുവെടി വച്ചുപിടികൂടി പാര്‍പ്പിക്കാന്‍ മുത്തങ്ങയില്‍ വനം വകുപ്പ് പന്തി തയാറാക്കിയിരുന്നു. എന്നാല്‍ മുത്തങ്ങയിലെയും തമിഴ്‌നാട് മുതുമലയിലെയും കുങ്കിയാനകള്‍ക്ക് മദപ്പാടായതിനാല്‍ ആനയെ മയക്കുവെടിവച്ചു പിടികൂടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെ കൊണ്ടുവരുന്നതിന്നുള്ള നീക്കത്തിലാണ് വനം വകുപ്പ്. ഇതിനായി കര്‍ണാടക വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന് വന്യജീവിസങ്കേത മേധാവിമുഖേന കത്തയച്ചിട്ടുണ്ട്. കുങ്കിയാനകളെ ലഭിക്കുന്ന മുറയ്ക്ക് ഉടനെ പിടികൂടുമെന്നുമാണ് വനം വുകുപ്പ് അറിയുന്നത്. രണ്ട് ദിവസത്തിനകം കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെത്തുമെന്നാണ് അറിയുന്നത്. അതേ സമയം വടക്കനാട് കൊമ്പന്‍ ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും ഇറങ്ങുന്നത് തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

 

കൊമ്പന്‍ സൈ്വരജീവിതം തകര്‍ക്കുന്നു: വടക്കനാട് ഗ്രാമസംരക്ഷണ സമിതി


സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഭീതിപരത്തുന്ന കൊമ്പനെ എത്രയുംപെട്ടന്ന ്പിടികൂടണമെന്ന് വടക്കനാട ്ഗ്രാമസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊമ്പനെ പിടികൂടണമെന്ന മന്ത്രിതലത്തില്‍ തീരുമാനമായി കഴിഞ്ഞ മെയ് 30ന് ഉത്തരവായിട്ടും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. നിലവില്‍ കൊമ്പന്‍ വടക്കനാട് പ്രദേശത്ത് തമ്പടിക്കുകയും സന്ധ്യമയങ്ങിയാല്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുകയും ചെയ്യുകയാണ്. ഇതോടെ പുറത്തിറങ്ങാന്‍ പോലും കര്‍ഷകര്‍ ഭയക്കുകയാണ്. ഈസാഹചര്യത്തില്‍ എത്രയുംപെട്ടന്ന് കൊമ്പനെ പിടികൂടി കൂട്ടിലടക്കണമെന്നും ഇതിന് അലംഭാവം കാണിച്ചാല്‍ പ്രത്യക്ഷസരമവുമായി രംഗത്തിറങ്ങുമെന്നും ഗ്രാമസംരക്ഷണസിതി ഭാരവാഹകിളായ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, കരുണാകരന്‍ വെള്ളക്കെട്ട്, ബെന്നി കൈനിക്കല്‍, ഷൈന്‍, പ്രേമന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago