ബാറ്റിങ്ങില്‍ തിളങ്ങി പന്ത്, ഏഴരപതിറ്റാണ്ടിന്റെ റെക്കോര്‍ഡ് തിരുത്തി
ദുബായി: ഏഴരപ്പതിന്റാണ്ടിന്റെ റെക്കോര്‍ഡില്‍ ചലനമുണ്ടാക്കി ഋഷഭ് പന്തിന്റെ ബാറ്റിങ്
കുതിപ്പ്. 9 മല്‍സരത്തിനിടെ ഏഴരപ്പതിന്റാണ്ടിന്റെ റെക്കോര്‍ഡാണ് പന്ത് തിരുത്തിയത്. ഒമ്പത് മല്‍സരങ്ങളില്‍ ബാറ്റ്‌സ്മാന്മാരുടെ ഐ.സി.സി റാങ്കിങ്ങില്‍ പുതുചരിത്രമാണ് പന്തിന്റെത്.
എറ്റവും പുതിയ റാങ്കിങ്ങില്‍ 21 സ്ഥാനങ്ങള്‍ കയറി പതിനേഴാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്രക്കറ്റ് ചരിത്രത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടുന്ന മികച്ച റാങ്കാണിത്.
ഇന്ത്യന്‍ ടീമില്‍ മുന്‍പ് പതിനേഴാം സ്ഥാനത്ത് എത്തിയിട്ടുള്ളത് 1973 ല്‍ ഫാറൂഖ് എന്‍ജിനിയര്‍ മാത്രമാണ്. ഓസീസിനെതിരെ ടെസ്റ്റ് പരമ്പര തുടങ്ങുബോള്‍ റാങ്കിങ്ങില്‍ 59ാം സ്ഥാനത്തായിരുന്നു പന്ത്.
സിഡ്‌നി ടെസ്റ്റിലെ സെഞ്ചുറിയോടെ പുറത്താവാതെ പരമ്പര സ്വന്തമാക്കി.
സ്റ്റമ്പിന് പിന്നിലുള്ള വാചകമടിയിലൂടെയും ഓസീസ് താരങ്ങളെ തളര്‍ത്തിയും ശ്രദ്ധനേടി. പതിനഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് പന്ത് നേടിയത് 49.71 ശരാശരിയില്‍ 673 റണ്‍സ് ആണ്. ഇതില്‍ രണ്ട് സെഞ്ചുറികളും റണ്ട് അര്‍ഥ സെഞ്ചുറികളിലും ഇതില്‍പെടുന്നു.
40 ക്യാച്ചും രണ്ട് സ്റ്റാമ്പിങ്ങും നടത്തി ഇതിനിടെ ഓസട്രേലിയന്‍ മണ്ണില്‍ ആദ്യ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഏഷ്യക്ക് പുറത്തു രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."