ഒരു ജന്മ ദിനാശംസ നേരാന്‍
'ഹാപ്പി ബര്‍ത്ത് ഡേ' എന്നല്ലാതെ പറയുന്നവര്‍ വിരളം. പുതുവത്സര ആശംസ നേരാന്‍ ഹാപ്പി ന്യൂ ഇയര്‍ പറയുന്നവര്‍ ഏറി വരുന്നു . മലയാളികള്‍ക്കിടയില്‍ മാതൃദിനം പോലും മാതൃഭാഷയില്‍ ആശംസിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. പത്തു മാസം ഗര്‍ഭം ചുമന്നു നൊന്തു പ്രസവിച്ച മാതാവിന്റെ അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ള മാതൃ ഭാഷയില്‍ ആശംസ പറയാന്‍ പോലും മടിക്കുന്ന ഒരു സമൂഹം ' മലയാള ഭാഷയ്ക്ക് ചരമ ഗീതം' രചിക്കാന്‍ ശ്രമിക്കുന്നുവോ എന്ന് ആശങ്കപ്പെട്ടു പോകുന്നു. അരുത് എന്ന് പറയാന്‍ മലയാള ഭാഷയെ ജീവ വായു ആയി കണ്ട ആശാനും എഴുത്തച്ഛനും ഉള്ളൂരും മോയിന്‍ കുട്ടി വൈദ്യരൊന്നും ഇന്നില്ല. കാലാന്തരത്തില്‍ മലയാള ഭാഷ ഇല്ലാതായി കൊണ്ടിരിക്കുന്നു . നമ്മുടെ വിലപ്പെട്ട പൈതൃകം, നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യം, അതിനു മേലെ സാംസ്‌കാരിക സാമ്രാജ്യത്വം നടത്തിയ ബ്രിട്ടീഷ് പടയെ ഏഴു പതിറ്റാണ്ടു മുന്‍പ് നാട് കടത്തിയവരുടെ പാരമ്പര്യം നമ്മുടെ മുന്‍ തലമുറ ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്തുവച്ചിട്ടുണ്ട്. ഞാന്‍ അടക്കമുള്ള ആധുനിക സമൂഹം ആ പൈതൃകം കാത്തുസൂക്ഷിച്ചില്ല എന്നു മാത്രമല്ല സാംസ്‌കാരിക പൈതൃകത്തെ ചവറ്റു കൊട്ടയില്‍ എറിഞ്ഞു പാശ്ചാത്യ സംസ്‌കാരത്തെ അഭിനിവേശത്തോടെ അനുകരിച്ചവര്‍ എന്ന് വരും തലമുറയെ കൊണ്ട് പറയിപ്പിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."