HOME
DETAILS

കേരള സ്‌കൂള്‍ ടീം അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

  
backup
January 08 2019 | 20:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%80%e0%b4%82-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99

 

റഷീദ് എരുമപ്പെട്ടി#


എരുമപ്പെട്ടി: പൂനെയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള സ്‌കൂള്‍ അണ്ടര്‍ 17 ടീം അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യോഗ്യതയുള്ള കേരള സ്‌കൂള്‍ ടീം അംഗങ്ങളെ ഒഴിവാക്കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമിനെ പങ്കെടുപ്പിക്കുന്നതിനെതിരേ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്.


കഴിഞ്ഞ മാസം ജമ്മുകശ്മിരില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കേരള സ്‌കൂള്‍ ടീം മൂന്നാം സ്ഥാനം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത കേരള സ്‌കൂള്‍ ടീമിനാണുള്ളത്. എന്നാല്‍ ഇത് പരിഗണിക്കാതെ കേരള സ്‌പോര്‍ട്‌സ് ഡയരക്ടറേറ്റ് സ്‌കൂള്‍ ടീം അംഗങ്ങളെ പൂര്‍ണമായും തഴഞ്ഞ് കെ.എഫ്.എ ടീമിന് ഖേലോ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണുണ്ടായത്. യോഗ്യതാ പരിശോധന നടത്തി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് പകരം ഏകപക്ഷീയമായി കെ.എഫ്.എയ്ക്ക് അവസരം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂള്‍ ടീമിന് ഖേലോ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാന്‍ കേരള സ്‌പോര്‍ട്‌സ് ഡയരക്ടര്‍ സഞ്ജയ് കുമാര്‍ ഐ.എഫ്.എസിനാണ് കോടതി ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ടീം അംഗങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കാമെന്ന് ഡയരക്ടറേറ്റ് കോടതിയെ അറിയിച്ചെങ്കിലും നാളെയാണ് മത്സരമെന്നതിനാല്‍ ഇത് പ്രായോഗികമാക്കാന്‍ സാധ്യത കുറവാണ്. കെ.എഫ്.എ ടീം പൂനെയിലെത്തി മത്സരത്തിനായി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.


വിമാന മാര്‍ഗം മാത്രമെ സ്‌കൂള്‍ ടീം അംഗങ്ങളെ ഇനി പൂനെയിലെത്തിക്കാന്‍ കഴിയുകയുള്ളു. കെ.എഫ്.എയുടെ സ്വാധീനമാണ് സ്‌കൂള്‍ ടീമിന് അവസരം നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഖേലോ ഇന്ത്യ മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 5 ലക്ഷം രൂപ എന്ന കണക്കില്‍ 5 വര്‍ഷത്തില്‍ 25 ലക്ഷം രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സ്‌പോര്‍ട്‌സ് ഡയരക്ടറേറ്റിന്റെ നടപടി യോഗ്യതയുള്ള കായിക താരങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago