ഡ്രാഗണ്‍ ചിക്കന്‍
അഷ്മില ഷെറിന് എം കെ#
1. ചിക്കന്‍- ഒരു കിലോ
2. സവാള- നാല് എണ്ണം
3. കാപ്സികം- രണ്ട്
4. വെളുത്തുള്ളി പേസ്റ്റ്- രണ്ട് സ്പൂണ്‍
ഇഞ്ചി പേസ്റ്റ്- രണ്ട് സ്പൂണ്‍
വെളുത്തുള്ളി - അഞ്ച്
5. സോയാസോസ്- മൂന്ന് സ്പൂണ്‍
ചില്ലിസോസ്- രണ്ട് സ്പൂണ്‍
ടൊമാറ്റോസോസ്-രണ്ട് സ്പൂണ്‍
6. കശുവണ്ടി- ആറ്
7. കോണ്‍ഫ്ളോര്‍- മൂന്ന് സ്പൂണ്‍
8. മൈദ- അരക്കപ്പ്
9. ചതച്ച മുളക്- രണ്ട് സ്പൂണ്‍
10. കശ്മിരി മുളക്- മൂന്ന്
11. ഉപ്പ്, എണ്ണ- പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വെള്ളം കളഞ്ഞ് വയ്ക്കുക.
മൈദയില്‍ കോണ്‍ഫ്ളോര്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, സോയാസോസ്, ചില്ലിസോസ്, കശ്മിരി മുളക്് എല്ലാം കൂടി ചിക്കനില്‍ പുരട്ടി 15 മിനുട്ട്് വയ്ക്കുക.
ശേഷം എണ്ണയില്‍ അധികം മൂപ്പിക്കാതെ വറുത്തെടുക്കുക.
പാനില്‍ എണ്ണ ഒഴിച്ച് നാലാമത്തെ ചേരുവ ചേര്‍ത്ത് മൂപ്പിക്കുക, ഇതിലേക്ക് കശുവണ്ടി, സവാള എന്നിവയിട്ട് വഴറ്റുക.
പിന്നെ അതിലേക്ക് കാപ്സികം അരിഞ്ഞതും ചേര്‍ത്ത് പിങ്ക് നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവയും ചതച്ച മുളകും ചേര്‍ത്ത് യോജിപ്പിക്കുക.
ഗ്രേവി ആവാന്‍ കുറച്ച് വെള്ളം ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഒന്ന് തിളച്ച ശേഷം വറുത്തെടുത്ത ചിക്കന്‍ ചേര്‍ത്ത് വേവിക്കുക.
അടുപ്പില്‍ നിന്ന് വാങ്ങി ഡ്രാഗണ്‍ ചിക്കന്‍ മല്ലിയിലയും കറിവേപ്പിലെയും അലങ്കരിച്ച് ചൂടോടെ വിളമ്പാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."