HOME
DETAILS
MAL
തണുപ്പിലും മുഖം നോക്കണം
backup
January 08 2019 | 20:01 PM
#ജമീല തസ്നീം
തണുപ്പ് കാലത്ത് മുഖത്തിന് ഏറെ പരിചരണം നല്‍കേണ്ടത് ആവശ്യമാണ്. മുഖത്ത് കറുത്തതും വെളുത്തതുമായ കുരു, പാട്്, കരുവാളിപ്പ് എന്നിവയാണ് തണുപ്പുകാലത്ത് സാധാരണ കണ്ടുവരാറ്. അത് നേരിടാന്‍ ചില പൊടിക്കൈകളുണ്ട്.
തക്കാളിയും പഞ്ചസാരയും
തക്കാളി മുറിച്ച് പഞ്ചാസാര പുരട്ടി മുഖത്ത് നന്നായി മസാജ് ചെയ്തുകൊടുക്കുക. അല്പസമയത്തിനുശേഷം മുഖം വെള്ളത്തില്‍ നന്നായി കഴുകുക. കറുത്തതും വെളുത്തതുമായ മുഖക്കുരുവിനെ നേരിടാന്‍ ഇത് പര്യാപ്തമാണ്.
കടലമാവും തൈരും
കടലമാവില്‍ അല്പം തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. അല്പസമയത്തിനുശേഷം അത് കഴുകിക്കളയുക. ഇത് മുഖത്തെ കരുവാളിപ്പിന് ഉത്തമമായ പ്രതിവിധിയാണ്.
പേരയിലയും മഞ്ഞളും
പേരയുടെ കുരുന്നിലയും മഞ്ഞളും അരച്ച് മുഖത്ത് തേയ്ക്കുക. മുഖക്കുരുവിനെ നിയന്ത്രിക്കാന്‍ ഉത്തമ മാര്‍ഗമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."