HOME
DETAILS

വൈറലായി സങ്കടകരച്ചിൽ, മോഷണം പോയ ബൈക്കിന് പകരം സമ്മാനമായി ലഭിച്ചത് ലക്ഷ്വറി കാർ 

  
backup
January 21, 2020 | 9:43 AM

viral-cry-helped-him-to-get-a-new-luxuaray-car-2020
    റിയാദ്: തന്റെ വാഹനമായ ബൈക്ക് മോഷണം പോയ സംഭവത്തിൽ അതീവ ദുഃഖത്തിൽ സങ്കടം സഹിക്കാൻ കഴിയാതെ അടക്കി നിർത്താൻ കഴിയാത്ത കരച്ചിലാണ് അറബ് സോഷ്യൽ മീഡിയയിൽ വൈറൽ. തൊട്ടു പിറകെ സഹായ വാഗ്ദാനങ്ങളുടെ പെരുമഴയും. സഹായം ചില്ലറയല്ല. ലക്ഷങ്ങൾ വിലയുള്ള കാർ. ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിമാൻ ആയി ജോലി ചെയ്യുന്ന സഊദി പൗരൻ നാസിർ അഹമദിൻ്റെ മോട്ടോർ സൈക്കിൾ മോഷണം പോകുകയായിരുന്നു. ഇതേ തുടർന്നാണ് അറബ് മീഡിയകളിൽ  ചിത്രങ്ങളും വീഡിയോയും വൈറലായത്.
[caption id="attachment_809142" align="aligncenter" width="630"] നാസിർ അഹമദ് തനിക്ക് ലഭിച്ച കാറിൽ[/caption]

 

       ബൈക്ക് മോഷണം പോയതിനെ തുടർന്ന് ഒരു മൊബൈൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട നാസിർ അഹമദ് മോട്ടോർ സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കരയുന്നുണ്ടായിരുന്നു. ജോലിക്ക് എത്താനും വീട്ടിൽ തിരികെ പോകാനും ഈ മോട്ടോർ സൈക്കിളായിരുന്നു നാസിർ അഹമദ് ഉപയോഗിച്ചിരുന്നത്. 1500 റിയാൽ നൽകിയായിരുന്നു നാസിർ അഹമദ് ഈ സൈക്കിൾ വാങ്ങിയത്.
       എന്നാൽ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ ഈ വീഡിയോ കാണാനിടയാകുകയും സഊദി പൗരനു 2 ലക്ഷം റിയാൽ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ സംഭവം കൂടുതൽ ശ്രദ്ധയാകർഷിച്ചു. രാജകുമാരനു പുറമെ മറ്റു ചില സഊദി വ്യവസായികളും നാസിർ അഹമദിനു സഹായം വാഗ്ദാനം ചെയ്തിരുന്നു.
[caption id="attachment_809143" align="aligncenter" width="630"] സഊദി രാജകുമാരൻ[/caption]
     സമ്മാനമായി ലഭിച്ച നിസാൻ്റെ കാറിൽ ഇദ്ദേഹം ഇരിക്കുന്ന ചിത്രവും വൈറലായിരിക്കുകയാണ്. രാജകുമാരൻ അബ്ദുൽ അസീസ് ബിൻ ഫഹദിനു പുറമെ ഒരു യു എ ഇ വനിത നാസിറിനു വലിയൊരു തുകയും കൂടാതെ നിരവധിയാളുകളും ഓഫർ ചെയ്തിരുന്നെങ്കിലും നാസിർ അത് സ്നേഹ പൂർവ്വം നിരസിക്കുകയും ചെയ്തിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  7 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  7 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  7 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  7 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  7 days ago