HOME
DETAILS
MAL
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടിയെന്ന് സര്‍ക്കാര്‍
backup
June 11 2016 | 02:06 AM
കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ ഹൈക്കോടതി കോടതിയലക്ഷ്യ ഹരജി തീര്‍പ്പാക്കി. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാമക്കുന്നതില് സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് സ്കൂള്‍ മാനേജര്‍ പി.കെ പദ്മരാജന് നല്കിയ കോടതിയലക്ഷ്യ ഹരജിയില്‍ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ കോടതി ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."