ലോകത്തെ ഏറ്റവും വിലകൂടിയ സ്വര്‍ണപ്പെട്ടി വില്പനയ്ക്ക്
ദോഹ: വൈരക്കല്ലുകളും മാണിക്യവും ഇന്ദ്രനീലവും കൊണ്ട് അലങ്കരിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വര്‍ണാഭരണപ്പെട്ടി ഖത്തറില്‍ വില്പനയ്ക്ക്. 35 ലക്ഷം ഡോളറാണ് മനോഹരമായ ഈ പെട്ടിയുടെ വില. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന 14-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് കണ്വന്ഷന് സെന്ററിലാണു കൗതുകപ്പെട്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവും വെള്ളിയും കൊണ്ടാണ് ആഭരണപ്പെട്ടി നിര്‍മിച്ചതെന്ന് സ്വിസ് ഡയമണ്ട് കമ്പനിയായ മുആവദ് അറിയിച്ചു.
വെള്ളയും മഞ്ഞയും വൈരക്കല്ലുകള്‍, വെള്ളയും പിങ്കും നിറങ്ങളിലുള്ള പുഷ്യരാഗക്കല്ലുകള്, ഇന്ദ്രനീലം തുടങ്ങിയ വിലകൂടിയ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ തീര്‍ത്തിട്ടുള്ള മൂന്ന് ഇതളുകള്‍ അനശ്വരമായ പ്രണയത്തെ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വില കൂടിയ നെക്ലേസ്(5.5 കോടി ഡോളര്‍), ഹാന്‍ഡ് ബാഗ്(38 ലക്ഷം ഡോളര്‍), അടിവസ്ത്രം(1.1 കോടി ഡോളര്‍ വിലയുള്ള ബ്രാ) എന്നീ റെക്കോഡുകളും മുആവദ് കമ്പനിക്കാണ്. എന്നാല്‍, ഇവ ദോഹയിലെ പ്രദര്‍ശനത്തിനു വച്ചിട്ടില്ല.
ബോക്സിങ് താരം മുഹമ്മദ് അലിയുടെ സ്മരണയ്ക്കായി സ്വിസ് ആഡംബര വാച്ച് കമ്പനി ടാഗ് ഹ്യൂവര്‍ നിര്‍മിച്ച വാച്ചാണ് ദോഹ എക്ബിഷനിലെ മറ്റൊരു കൗതുകം. കരേറ കാലിബര്‍ 5 റിങ് മാസ്റ്റര്‍ സ്പെഷല്‍ എഡിഷന് 'ട്രിബ്യൂട്ട് ടു മുഹമ്മദ് അലി' എന്നു പേരിട്ടിരിക്കുന്ന വാച്ച് കൃത്രിമ ബോക്സിങ് റിങുണ്ടാക്കി അതിനകത്താണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."