HOME
DETAILS
MAL
കോഴിക്കോട്ട് ഒരാള്‍ക്കു കൂടി മലമ്പനി
backup
June 11 2016 | 02:06 AM
കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി മലമ്പനി ബാധ. നേരത്തെ അഞ്ചു പേര്‍ക്ക് രോഗം കണ്ടെത്തിയ എലത്തൂര്‍ മേഖലയിലാണ് മറ്റൊരാള്‍ക്കു കൂടി രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കടുത്ത പനിയോടെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 53കാരനാണ് പരിശോധനയില്‍ രോഗം കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മലേറിയ ഓഫിസര്‍ കെ.പ്രകാശ്കുമാര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."