എം.ബി.എ കോഴ്‌സുകളുടെ പേര് മാറുന്നു
രാജ്യത്തെ യൂനിവേഴ്‌സിറ്റികളും മാനേജ്‌മെന്റ് സ്ഥാപനങ്ങളും പല പേരില്‍ നടത്തുന്ന എംബിഎ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളുടെ പേര് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) ഏകീകരിക്കുന്നു.ബിസിനസ് മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന പാഠ്യപദ്ധതിയുള്ള കോഴ്‌സുകള്‍ക്ക് വ്യത്യസ്ത പേരു നല്‍കി നടത്തുന്നതിനാലുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് കോഴ്‌സുകളുടെ പേരുകള്‍ ഏകീകരിക്കുന്നത്. എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ തന്നെയാണ് മിക്ക യൂനിവേഴ്‌സിറ്റിയിലും നടത്തുന്ന എം.ബി.എ കോഴ്‌സുകളും. 73 എം.ബി.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളുടെ ഏകീകരിച്ച പേര് ലിസ്റ്റും എ.ഐ.സി.ടി.ഇ പ്രസിദ്ധീകരിച്ചു.
വരുന്ന അക്കാദമിക് വര്‍ഷം മുതല്‍ എ.ഐ.സി.ടി.ഇയില്‍ കോഴ്‌സ് രജിസ്‌ട്രേഷനും പുതുക്കാനും ഏകീകരിച്ച പേരിലേ കഴിയൂ. ടൂറിസം ആന്‍ഡ് ട്രാവല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ലെഷര്‍ തുടങ്ങിയ മാനേജുമെന്റ് സ്ഥാപനങ്ങള്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കും യൂനിവേഴ്‌സിറ്റികളുടെ സമാന എം.ബി.എ കോഴ്‌സുകളും ഇനി 'ട്രാവല്‍ ആന്‍ഡ് ടൂറിസം' എന്ന ഒറ്റപ്പേരിലാകും അറിയുക. ടെലികോം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെലികോം ആന്‍ഡ് മാര്‍ക്കറ്റിങ്, ടെലികോം മാനേജ്‌മെന്റ് എന്നീ പേരിലുള്ള കോഴ്‌സുകളെല്ലാം 'ടെലികോം മാനേജ്‌മെന്റ്' എന്ന പേരിലാകും. ബിസിനസ് മാനേജ്‌മെന്റില്‍ പല പേരില്‍ അറിയപ്പെട്ടിരുന്ന ഏഴു കോഴ്‌സിന് 'ബിസിനസ് മാനേജ്‌മെന്റ്'കോഴ്‌സ് എന്നേ പേര് അനുവദിക്കൂ. അതേസമയം, മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ്, മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസസ്, മോഡേണ്‍ ഓഫീസ് പ്രാക്ടീസ്, നാഷണല്‍ മാനേജ്‌മെന്റ് പ്രോഗ്രാം എന്നീ കോഴ്‌സുകള്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായി മാറ്റിയിട്ടുമുണ്ട്.
പുതിയ അക്കാദമിക് വര്‍ഷത്തില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാനും എ.ഐ.സി.ടി.ഇ തീരുമാനിച്ചു. സ്മാള്‍ എന്റര്‍പ്രൈസസ് മാനേജ്‌മെന്റ്, സോഷ്യല്‍ എന്റര്‍പ്രൈസസ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്ട്രാറ്റജി, കണ്‍സള്‍ട്ടിങ്, എന്‍ജിനിയറിങ് മാനേജ്‌മെന്റ്, ഹെറിറ്റേജ് മാനേജ്‌മെന്റ്, ഡിസൈന്‍ തിങ്കിങ്, ഓപറേഷന്‍സ് മാനേജ്‌മെന്റ്, ഇന്നൊവേഷന്‍ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകളാണ് എ.ഐ.സി.ടി.ഇ പുതുതായി അവതരിപ്പിക്കുന്നത്. എം.ബി.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളുടെ ഏകീകരിച്ച പേര് ലിസ്റ്റ് എ.ഐ.സി.ടി.ഇയുടെ വെബ്‌സൈറ്റില്‍ വേേു:െംംം.മശരലേശിറശമ.ീൃഴശെലേറെലളമൗഹളേശഹലമെശേീിമഹശ്വമശേീിബരീൗൃലെ െഎന്ന ലിങ്കില്‍ ലഭ്യമാകും.
പ്രിന്‍സിപ്പല്‍ ഒഴിവില്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസര്‍കോട് പരിശീലന കേന്ദ്രത്തില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ 24ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.യൂനിവേഴ്‌സിറ്റികള്‍, ഗവണ്‍മെന്റ് എയ്ഡഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ അല്ലെങ്കില്‍ കാലാകാലങ്ങളില്‍ യു.ജി.സിഎ.ഐ.സി.ടി.ഇ സംസ്ഥാന സര്‍ക്കാരുകള്‍ കോളജ് യൂനിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.25 വയസ് പൂര്‍ത്തിയായവരും 67 വയസ് പൂര്‍ത്തിയാകാത്തവരുമായിരിക്കണം. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലാണ് ഇന്റര്‍വ്യൂ നടക്കുക. യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, അധിക യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രാവിലെ 10ന് മുമ്പ് ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം. വിരമിച്ചവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പെന്‍ഷന്‍ ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പോ അതിന് സമാനമായ രേഖകളോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി.
ഭിന്നശേഷിക്കാര്‍ക്ക് ഡ്രാഫ്റ്റ്മാന്‍ ബി മെക്കാനിക്കല്‍ നിയമനം
ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് (കേള്‍വിക്കുറവ്-രണ്ടൊഴിവ്) സംവരണം ചെയ്തിട്ടുള്ള ഡ്രാഫ്റ്റ്മാന്‍ ബി മെക്കാനിക്കല്‍ ഒഴിവുണ്ട്.
എസ്.എസ്.എല്‍.സിഎസ്.എസ്.സി, ഐ.റ്റി.ഐഎന്‍.റ്റി.സിഎന്‍.എ.സി ഡ്രാഫ്റ്റ്മാന്‍ മെക്കാനിക്കല്‍ ഗ്രേഡ് പാസായിരിക്കണം. പ്രായപരിധി 2019 ഡിസംബര്‍ 30ന് 18-35. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 21,700 - 69,100 രൂപ. നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 31നകം സമീപത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണം.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മത്സരം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാര്‍ലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗം, ഉപന്യാസ രചന മത്സരങ്ങളും കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലാ തല മത്സരങ്ങള്‍ 25ന് രാവിലെ 9.30ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി മത്സരങ്ങളില്‍ പങ്കെടുക്കാം. ഓരോ ഇനത്തിലും ഒരു സ്‌കൂളില്‍ നിന്ന് പരമാവധി രണ്ടുകുട്ടികളെ മാത്രമേ പങ്കെടുപ്പിക്കു.
രണ്ടു കുട്ടികള്‍ പങ്കെടുക്കുന്ന ടീമായിട്ടായിരിക്കും ക്വിസ് മത്സരം നടക്കുക.
വിദ്യാര്‍ഥികളുടെ പേരുകള്‍ ഇമെയില്‍, ഫോണ്‍ മുഖേന നാളെ വൈകിട്ട് നാലിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
ടെക്‌സ്റ്റെയില്‍
ടെക്‌നോളജി: ക്യാംപ്
റിക്രൂട്ട്‌മെന്റ് നാളെ
ടെക്‌സ്റ്റെല്‍ ടെക്‌നോളജി അവസാന വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കായി നാളെ രണ്ട് മണിക്ക് ക്യാംപ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ടെക്‌സ്റ്റെല്‍ ടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തും.
2019ല്‍ ടെക്‌സ്റ്റെല്‍ ടെക്‌നോളജി ഡിപ്ലോമ പാസായ വിദ്യാര്‍ഥികള്‍ക്കും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാം.
എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ക്ക് കാഷ് അവാര്‍ഡ്
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലെ എം.ടെക്, എം.ആര്‍ക്ക്, പി.എച്ച്.ഡി, സിവില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്‍പന എന്ന വിഷയത്തില്‍ പൂര്‍ത്തീകരിച്ച പ്രബന്ധങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ കാഷ് അവാര്‍ഡിനായി ക്ഷണിച്ചു. ഏറ്റവും മികച്ച പ്രബന്ധങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ടിന് 50,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. പ്രിന്‍സിപ്പല്‍വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് (രണ്ട് കോപ്പി) ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രൊപ്പോസലുകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അവാര്‍ഡ് നിശ്ചയിക്കും.
ഫോണ്‍: 04712330720. ഇമെയില്‍: വീൗശെിഴരീാാശശൈീിലൃ@ഴാമശഹ.രീാ.
ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്‌സി
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന് കീഴിലുള്ള കല്‍പിത സര്‍വകലാശാലയായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ എം.എസ്.സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാര്‍ച്ച് 23 വരെ ംംം.ളൃശറൗ.ലറൗ.ശി എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. മേയ് 10 നാണ് പ്രവേശന പരീക്ഷ' ഓണ്‍ലൈനായി ആയിരിക്കും പരീക്ഷ നടത്തുക. ഫോറസ്ട്രി വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി, എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം നടത്തുന്നത്.
സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജിയ്ക്ക് 20 സീറ്റും, മറ്റു കോഴ്‌സുകള്‍ക്ക് 38 സീറ്റുകളുമാണുള്ളത്.
എം.എസ്.സി ഫോറസ്ട്രി കോഴ്‌സിന് ബോട്ടണി,കെമിസ്ട്രി, ജിയോളജി, സുവോളജി, ഫിസിക്‌സ്, മാത്തമറ്റിക്‌സ് എന്നിവയില്‍ ബി.എസ്.സി അല്ലെങ്കില്‍ അഗ്രികള്‍ച്ചറി ലോ ഫോറസ്ട്രിയിലോ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
എം.എസ്.സി എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് കോഴ്‌സിന് ഫോറസ്ട്രി, അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്റ് സയന്‍സ്, എന്‍ജിനിയറിങ്ങ് ബിരുദം നേടിയവര്‍ക്കും എം.എസ്.സി വുഡ് സയന്‍സ് ടെക്‌നോളജി കോഴ്‌സിന് ഫിസിക്‌സ്, മാത്തമറ്റിക്‌സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയില്‍ ബിരുദവും എം.എസ്.സി സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി കോഴ്‌സിന് കൈമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബിരുദം നേടിയവര്‍ക്കും, കെമിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കലില്‍ ബി.ടെക് നേടിയവര്‍ക്കും അപേക്ഷിക്കാം. കോഴ്‌സിന്റെ രണ്ടാം വര്‍ഷം സഹറാന്‍പൂരിലെ സെന്‍ട്രല്‍ പള്‍പ് ആന്‍ഡ് പേപ്പര്‍ റിസര്‍ച്ച ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും പഠനം. പ്രവേശന പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന്‍ 50 ശതമാനവും സംവരണ വിഭാഗത്തില്‍ 45 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 24,000 രുപയാണ് ഒരു സെമസ്റ്ററിന് ട്യൂഷന്‍ ഫീസ്.
ഡെറാഡൂണ്‍, ജബല്‍പൂര്‍, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി, ലഖ്‌നൗ, ചാണ്ഡിഗഡ്, ജോധ്പുര്‍, കോയമ്പത്തൂര്‍, റാഞ്ചി, സിംല, ജോര്‍ഹട്ട് എന്നിവിടങ്ങളില്‍ വച്ചായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
1,500 രൂപയാണ് അപേക്ഷ ഫീസ്. ഒന്നിലധികം കോഴ്‌സുകള്‍ക്ക് അതിനനുസരിച്ചുള്ള ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ വഴിയുള്ള ചെലാന്‍ ഉപയോഗിച്ചാണ് ഫീസ് അടയ്‌ക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."