HOME
DETAILS

ആരാച്ചാരാകുന്ന അമ്മമാര്‍

  
backup
January 09 2019 | 02:01 AM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

ഹംസ ആലുങ്ങല്‍


2004ല്‍ റിപ്പോര്‍ട്ട് ചെയ്ത 17 കൂട്ടആത്മഹത്യകളില്‍ കൊല്ലപ്പെട്ടത് 46 പേര്‍. ഇവരില്‍ കുഞ്ഞുങ്ങളുടെ എണ്ണം 36. ഇവരെയും അമ്മമാരാണ് കൊലപ്പെടുത്തിയത്. 2007ലെ 39 കൂട്ടമരണങ്ങളില്‍ 155 ആളുകളാണ് മരിച്ചത്. ഇതില്‍ 72 കുട്ടികളെ കൊലപ്പെടുത്തിയതും മാതാപിതാക്കള്‍ തന്നെ. ശേഷം അവരും ആത്മഹത്യ ചെയ്തു. 2008ല്‍ 71 കേസുകളുടെ ചരിത്രവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
2011 ജനുവരിയില്‍ മാത്രം 17 സംഭവങ്ങളിലായി 22 കുഞ്ഞുങ്ങളെയാണു മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. ഒന്‍പത് അമ്മമാരാണ് ജീവിതത്തെ എറിഞ്ഞുടച്ചത്. ഒളവണ്ണയിലും തൃശൂര്‍ എടത്തുരുത്തിയിലും വടകര വില്യാപ്പള്ളിയിലും കൊയിലാണ്ടണ്ടിയിലും കോങ്ങാടും എടത്വയിലും വാളയാറിലുമായിരുന്നു ആദ്യ ആഴ്ചയിലെ സംഭവങ്ങള്‍. വടക്കാഞ്ചേരിയിലും ചെന്ത്രാപ്പിന്നിയിലും കോയമ്പത്തൂരും പിന്നാലെ വന്നു ദുരന്തങ്ങള്‍. കല്‍പ്പറ്റ, കല്ലുവാതില്‍ക്കല്‍, ഏറാമല, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായിരുന്നു ഒടുവിലത്തേത്. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം പത്തിനും ആറുമാസത്തിനുമിടയില്‍. 17 കുട്ടികളെ കൊലപ്പെടുത്തിയത് അമ്മമാര്‍ തനിച്ച്. നാലുപേരെ പിതാവും.
എന്നാല്‍ ഫെബ്രുവരിയിലെത്തുമ്പോഴും ആ സംഭവങ്ങള്‍ക്കറുതിയായില്ല. ആദ്യത്തെ മൂന്നാഴ്ചക്കിടയില്‍ അഞ്ചു സംഭവങ്ങളിലായി ഏഴു കുഞ്ഞുങ്ങളെയാണു ചവിട്ടിമെതിച്ചത്. എല്ലാം മാതാപിതാക്കള്‍ തന്നെ. ജനുവരിയില്‍ 37 സംഭവങ്ങളില്‍ വ്യത്യസ്ത രീതികളിലായി കൊല്ലപ്പെട്ടത് 47 കുഞ്ഞുങ്ങളാണ്. വാഹനാപകടത്തില്‍ ഒന്‍പതും 13 പേര്‍ മുങ്ങിയുമാണ് മരിച്ചത്. ഇതില്‍ 15 കുട്ടികളുടെ മരണത്തിലൊഴികെ ബാക്കിയെല്ലാത്തിലും ഉത്തരവാദികള്‍ അമ്മമാര്‍ മാത്രമാണ്. ആറു കുട്ടികള്‍ക്ക് വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. തീകൊളുത്തി അഞ്ചുപേരെയും കൊന്നുകെട്ടിത്തൂക്കിയും വിഷം കഴിപ്പിച്ചും 12 പേരെയും ഈ ഭൂമുഖത്തുനിന്ന് ചവിട്ടിത്തേച്ച കേസിലും പ്രതിക്കൂട്ടില്‍ നിരന്നുനിന്നതും അമ്മമാര്‍ തന്നെ. 2011ലെ നാലു മാസത്തിനിടെ കേരളത്തില്‍ നിന്ന് അച്ഛനമ്മമാര്‍ മാത്രം കൊന്നുകൊലവിളിച്ചത് 53 കുഞ്ഞുങ്ങളെയാണ്.
ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനങ്ങളായിട്ടായിരുന്നു 2010 കടന്നുവന്നത്. ആദ്യമാസത്തില്‍ തന്നെ മുന്‍ വര്‍ഷങ്ങളെ പിന്നിലാക്കുകയായിരുന്നു സംഭവങ്ങള്‍. 2011 ന്റെ ആദ്യമാസത്തില്‍ തുടങ്ങിയ പ്രതിഭാസം 2019 തുടങ്ങുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഘാതകര്‍ അമ്മമാര്‍ തന്നെയായിട്ടും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോ മറ്റോ ഒരുക്കമായിട്ടില്ല. ജനിക്കാന്‍ മാത്രം വിധിയുണ്ടണ്ടായ ആ കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് ജീവിക്കാനുള്ള അവകാശവും കൂടിയാണ്. ആരാണത് ഇല്ലാതാക്കിയത്. നൊന്തുപെറ്റ അമ്മമാര്‍ തന്നെ. എന്തുകൊണ്ടണ്ടാണ് പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടണ്ടായത്... ? ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ പോലും ഒരു ചര്‍ച്ച വന്നിട്ടില്ല എന്നതും ഗൗരവതരം തന്നെ.

 

പൊട്ടിത്തെറിക്കുന്ന കുടുംബബന്ധങ്ങള്‍


പല പൊട്ടിത്തെറികളുടെയും കാരണം കുടുംബബന്ധങ്ങളിലെ താളപ്പിഴകളാണ്. ആയുസുള്ളിടത്തോളം കാലം മനുഷ്യന് ആശയുമുണ്ടണ്ട്. സ്വാര്‍ഥതയും. ഈ സ്വാര്‍ഥതയാണു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ കുടുംബ കോടതികളുടെ അകത്തളങ്ങള്‍ ഇപ്പോള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെ കൊണ്ടണ്ട് നിറഞ്ഞുകവിയുകയാണ്. വനിതാ കമ്മിഷനിലും നാട്ടു മധ്യസ്ഥന്‍മാര്‍ക്കിടയിലുമെത്തുന്ന കേസുകള്‍ വേറെ. പൊട്ടിത്തെറിക്കാന്‍ കാത്തുനില്‍ക്കുന്നവ അതിലേറെ. അവരോടൊപ്പം നിഷ്‌കളങ്കരായ കുഞ്ഞുമുഖങ്ങളുണ്ടണ്ട്. കരയാന്‍പോലും കരുത്തില്ലാതായ അമ്മമാരുണ്ടണ്ട്. പരസ്പര വിശ്വാസവും സ്‌നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്‍മാരുണ്ടണ്ട്.
സ്ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം പ്രതിപ്പട്ടികയിലുണ്ട്, ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക് മുന്നില്‍ അരിഞ്ഞുവീഴ്ത്താന്‍ ഇരകളായിത്തീരുകയാണ് ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഗാര്‍ഹിക പീഡനങ്ങള്‍ ദുസ്സഹമാകുമ്പോഴാണ് പല വീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച് കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവച്ചോ കൊന്നോ സ്വയം തീരുന്നത്.
തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന നിര്‍ബന്ധവുമാണ് കുഞ്ഞുങ്ങളെയും ആത്മഹത്യയിലേക്കു വിളിക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്. (ആല്‍ട്രൂയിറ്റ് സൂയിസേഡ്).
ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ മാത്രമേ പോംവഴിയുള്ളൂ എന്നു കരുതുന്നവരാണ് ജീവിതം അവസാനിപ്പിക്കാന്‍ ഇത്തരം വഴികള്‍ തിരഞ്ഞെടുക്കുന്നത്. കുഞ്ഞുങ്ങളുടെ നന്മയ്ക്കു കൂടിയാണിതെന്നാണ് അവരുടെ ധാരണ.
പല കുഞ്ഞുങ്ങളെയും കൊലക്കു കൊടുക്കുന്നത് അവിഹിത ബന്ധങ്ങളും പൊട്ടിത്തകരുന്ന പ്രണയബന്ധങ്ങളും തന്നെയാണ്.
അതേക്കുറിച്ച് നാളെ...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago