ലേഖ എം നമ്പൂതിരിയുടെ ശസ്ത്രക്രിയ വിജയകരം
കോഴിക്കോട്: അവയവദാനത്തിലൂടെ മാതൃകയായ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍ ലേഖ എം.നമ്പൂതിരി(34)യുടെ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പൂര്‍ത്തിയാക്കി.
ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തദിവസം വാര്‍ഡിലേക്കു മാറ്റും. കഴിഞ്ഞദിവസമാണ് ലേഖയെ മിംസില്‍ പ്രവേശിപ്പിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് നട്ടെല്ലിന്റെ കശേരുക്കളിലുണ്ടായ തകരാറുമൂലം കാലിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് പരസഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ലേഖ. നേരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ രോഗകാരണം സ്ഥിരീകരിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ചികിത്സ നടത്താനാകാതെ ആശുപത്രി വിടുകയായിരുന്നു.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ ലോകത്തിന്റെ പല കോണുകളില്‍ നിന്നു സുമനസുകള്‍ ലേഖയ്ക്കു സാന്ത്വനം പകരാനെത്തി. ഇക്കൂട്ടത്തില്‍ തിരുവനന്തപുരത്ത് ബിസിനസുകാരനായ കവടിയാര്‍ സ്വദേശി സജി നായരുടെ സഹായവാഗ്ദാനവുമുണ്ടായിരുന്നു. രോഗമുക്തിക്കു ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂവെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ അതിനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് സജി നായര്‍ ലേഖയെ അറിയിക്കുകയായിരുന്നു. ഇതു പ്രകാരമാണ് ലേഖയെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്‌പൈനല്‍ സര്‍ജനായ ഡോ. സുരേഷ് എസ് പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. സജി നായരുടെ സഹപാഠികൂടിയാണ് ഡോ. സുരേഷ് പിള്ള. 2012 നവംബര്‍ പതിനഞ്ചിനാണു പട്ടാമ്പി സ്വദേശിയായ ഷാഫിക്കു സ്വന്തം വൃക്ക നല്‍കി അവയവദാനത്തില്‍ മാതൃകയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."