പണിമുടക്ക് പ്രയോജനപ്പെടുത്തി റോഡ് നവീകരണം
ഇരിട്ടി: 48 മണിക്കൂര്‍ ദേശീയ പണിമുടക്കു പ്രയോജനപ്പെടുത്തി ഇരിട്ടി ടൗണിലെ കെ.എസ്.ടി.പി റോഡ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
നഗരത്തിലെ ഡിവൈഡറുകളടക്കം പൊളിച്ചുള്ള റോഡ് നിര്‍മാണ പ്രവൃത്തിയാണ് നടക്കുന്നത്. ഇരിട്ടി ടൗണ്‍ റോഡ് പുനര്‍ നിര്‍മാണം കെ.എസ്.ടി.പിക്ക് ഏറെ തലവേദനായിരുന്നു. പുതിയ പാലം വരുന്നതോടെ ടൗണ്‍ റോഡിലെ അലൈന്മെന്റിലുണ്ടായ മാറ്റം ടൗണിലെ കൈയറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിച്ച് പരമാവധി വീതികൂട്ടാന്‍ തീരുമാനിച്ചെങ്കിലും മിക്ക കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും എതിര്‍പ്പു മൂലം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഭൂരിഭാഗം വ്യാപാരികളും പ്രവൃത്തിക്കു അനകൂലമായി നിന്നങ്കെലും ടൗണിലെ ഗതാഗതക്കുരുക്കിനാല്‍ അധികൃതര്‍ക്ക് നിര്‍മാണ പ്രവൃത്തി കീറാമുട്ടിയായിരുന്നു. രാത്രി സമയങ്ങളില്‍ പ്രവൃത്തി നടത്തുന്നതിനിടെയാണ് രണ്ടു ദിനം നീളുന്ന പണിമുടക്ക് പ്രവൃത്തിക്കു ഉപകാരമായത്. രാത്രിയും പകലുമായി രണ്ടുദിനത്തില്‍ പഴയ റോഡ് മുഴുവന്‍ പൊളിച്ചുമാറ്റി സോളിങ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ചോളം കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങളും പത്തോളം ടിപ്പറുകളും ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഇരു ഭാഗങ്ങളിലും ശാസ്ത്രീയ മായ ഓവുചാലും നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."