HOME
DETAILS

വിമാനത്താവള റണ്‍വേ വികസനം; സാമൂഹ്യാഘാത പഠനം തുടങ്ങി

  
backup
January 09 2019 | 04:01 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8

സജീര്‍ കാടാച്ചിറ


കണ്ണൂര്‍: കിയാലിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള റവന്യൂ വകുപ്പിന്റെ സാമൂഹ്യ ആഘാതപഠനം പ്രദേശത്ത് ആരംഭിച്ചു. ഇതോടെ സര്‍ക്കാരിന് മൂന്നുമാസത്തിനകം സ്ഥലമെടുപ്പ് വിജ്ഞാപനം ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്തുള്ള ഏജന്‍സിയാണ് പഠനം നടത്തുന്നത്. പഠനം നടത്തിയതിനുശേഷം 15 ദിവസം മുന്‍പ് പൊതുഹിയറിങ് നടത്തും.
ഇതനുസരിച്ചായിരിക്കും അന്തിമ സബ്മിഷനായി റിപ്പോര്‍ട്ട് വിദഗ്ധ കമ്മിറ്റിക്കു വിടുക. കിയാല്‍ എം.ഡി, പഞ്ചായത്ത് പ്രസിഡന്റ്, വനിതാ അംഗം തുടങ്ങിയവര്‍ അടങ്ങിയതാണ് വിദഗ്ധ കമ്മിറ്റി. ഇവരുടെ നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍. തുടര്‍ന്ന് വിജ്ഞാപനത്തിനായി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.
റണ്‍വേ വികസനം വേഗത്തിലാക്കാന്‍ കിയാല്‍ ഓഹരി ഉടമകളുടെ യോഗം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ റവന്യൂ വകുപ്പ് 4000 മീറ്റര്‍ റണ്‍വേ നടപടിക്കു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
3050 മീറ്റര്‍ റണ്‍വേയിലാണ് നിലവില്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താന്‍ 230 ഏക്കര്‍ ഭൂമിയാണ് കിയാലിന് ആവശ്യം. റണ്‍വേ വികസനത്തിന് കീഴല്ലൂര്‍ വില്ലേജിലെ കാനാട് പ്രദേശത്തെ ഭൂമിയാണ് ഏറ്റെടുക്കുക. വീടുകള്‍ നഷ്ടപ്പെടുന്ന 100 കുടുംബങ്ങള്‍ക്കുപകരം വീട് വയ്ക്കാന്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫ്‌ളാറ്റ് നിര്‍മിക്കാനാണ് ആലോചന.
സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയാല്‍ എട്ടുമാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലമെടുപ്പ് നടത്താനാകുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ 2062 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനുള്ളത്.
230 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതോടെ ഇത് 2292 ഏക്കറായി ഉയരും.
നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ള വിമാനത്താവളമാണ് കണ്ണൂര്‍. റണ്‍വേ ഉയര്‍ത്തുന്നതോടെ രാജ്യത്തെ വലിയ വിമാനത്താവളങ്ങളായ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പമായിരിക്കും കണ്ണൂരിന്റെ സ്ഥാനം. 4000 മീറ്റര്‍ റണ്‍വേ ആകുന്നതോടെ ബോയിങ് 777 പോലുള്ള ജംബോ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് നേരിട്ടു സര്‍വിസ് നടത്താനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  12 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago