HOME
DETAILS
MAL
മുനിസിപ്പല്‍ സെക്രട്ടറിയെ ഘരാവൊ ചെയ്തു
backup
February 23 2017 | 23:02 PM
ഫറോക്ക്: എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ നടപടിയെടുത്തില്ലെന്നാരോപിച്ചു ഫറോക്ക് മുനിസിപ്പല്‍ സെക്രട്ടറിയെ ഘരാവൊ ചെയ്തു.
സുരേഷ്ബാബുവിനെയാണ് ഇന്നലെ രാവിലെ പത്തോടെ എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ഘരാവൊ ചെയ്തത്.
അടുത്ത ഭരണസമിതി യോഗത്തില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തീരുമാനമെടുക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഘരാവൊ അവസാനിപ്പിച്ചത്.
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ ഇ. ബാബുദാസന്‍, ടി. ചന്ദ്രമതി, പ്രകാശ് കറുത്തേടത്ത്, വിജയന്, സി.വി ഷീബ, അനില മലയില്‍, ഗംഗാധരന് വീണക്കാട്ട്, എം. സുധര്‍മ്മ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."