നഗരത്തിലെ 100 ഓട്ടോറിക്ഷകള്‍ ക്യാഷ്ലെസ് ആവുന്നു
കോഴിക്കോട്: ക്യാഷ്ലെസ് ഇടപാടുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവര സാങ്കേതിക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ 26ന് ഡിജി ധന് മേള സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് മൂന്നിനു വെള്ളിമാട്കുന്ന് ജെ.ഡി.ടി കണ്വന്ഷന് ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ബാംറെ ഉദ്ഘാടനം ചെയ്യും.
ഡിജിറ്റല്‍ പണമിടപാട് പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടക്കുന്ന മേളയില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, നീലിറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, എന്‍.പി.സി.ഐ എന്നീ സ്ഥാപനങ്ങളും വിവിധ ബാങ്കുകളും സ്റ്റാളുകള്‍ ഒരുക്കും.
രാവിലെ ഒന്‍പതു മുതല്‍ മേളയ്ക്കു തുടക്കമാവും. നഗരത്തിലെ 100 ഓട്ടോറിക്ഷകള്‍ ക്യാഷ്ലെസ് സര്‍വിസ് ആയി മാറുന്നതിന്റെ ഫഌഗ് ഓഫ് കര്‍മവും ചടങ്ങില്‍ നടക്കും.
പൊതുജനങ്ങള്‍ക്കായി ക്വിസ്കേരള ഒരുക്കുന്ന ഐ.ടി ക്വിസ്, കോഴിക്കോട് ആകാശവാണിയുടെ സഹകരണത്തോടെ ഡിജിറ്റല്‍ ഇന്ത്യ, പ്രോഗ്രസിങ് ഇന്ത്യ എന്ന വിഷയത്തില്‍ സ്ലോഗന്, ജിംഗിള്‍ എസ്.എം.എസ് മത്സരം എന്നിവ സംഘടിപ്പിക്കും. എസ്.എം.എസ് മത്സരത്തിലേക്ക് സ്ലോഗനുകളും ജിംഗിളുകളും എ.ഐ.ആര് സ്പേസ് ഡി.ഐ.ജി.ഐ സ്പേസ് ജിംഗിള്‍ എന്ന ഫോര്‍മാറ്റില്‍ 9400224440 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
മേളയുടെ ഭാഗമായി സുഭാഷ് അരൂക്കരയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ആചാര്യ വിജയ് സുര്‍സെനും സംഘവും അവതരിപ്പിക്കുന്ന കവാലി എന്നിവ അരങ്ങേറും. ഫോണ്‍ 9249408351.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."