HOME
DETAILS
MAL
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
backup
February 23 2017 | 23:02 PM
കോഴിക്കോട്: കോര്പറേഷന് കീഴിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസുകളില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തി. അഞ്ച് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ വെള്ളയില്‍, പുതിയങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകളില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ലൈസന്‍സുകള്‍ക്കും മറ്റുമായി വരുന്നവരില്‍നിന്നും അനധികൃതമായി പണം കൈപ്പറ്റുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടീസ് നല്കി നടപടി കൈക്കൊള്ളാതെ പലരെയും ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
ഡിവൈ.എസ്.പി ജോസി ചെറിയാന്, ഇന്‍സ്പെക്ടര്‍മാരായ വി.വി ബെന്നി, സജീവ്കുമാര്‍ എം, സുഭാഷ് ബാബു, ഗണേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."