അകക്കണ്ണിന്റെ വെളിച്ചത്തില്‍ മോഹന്‍രാജ് ഇനി ഹെഡ്മാസ്റ്റര്‍
മേപ്പാടി: മനക്കരുത്തുകൊണ്ട് അന്ധതയെ തോല്‍പ്പിച്ച് കഴിഞ്ഞ 27 വര്‍ഷമായി അധ്യാപകനായി ജോലിചെയ്യുന്ന മേപ്പാടി മേരി നിവാസില്‍ മോഹന്‍രാജ് ഇനി പ്രധാനാധ്യാപകന്റെ റോളിലേക്ക്. നെടുമ്പാല ഉപ്പുപാറ ഗവ. എല്‍.പി സ്‌കൂളിലാണ് ഹെഡ്മാസ്റ്ററായി ചുമതലയേറ്റെടുത്തത്. കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹെഡ്മാസ്റ്ററാണ് മോഹന്‍രാജ്. 1988ല്‍ അധ്യാപനവൃത്തി ആരംഭിച്ച ഇദ്ദേഹം വെള്ളരിമല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദീര്‍ഘകാലം സേവനമനുഷ്ടിച്ചത്. അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് നെടുമ്പാല സ്‌കൂളിനെ രക്ഷിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് മോഹന്‍രാജ് പറഞ്ഞു. നിലവില്‍ 41 കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളത്. ആവശ്യത്തിന് കെട്ടിടങ്ങളോ കളിസ്ഥലമോ ഇവിടെയില്ല. പ്രദേശത്തെ കോളനികളില്‍ സഹപ്രവര്‍ത്തകരുടെ കൈപിടിച്ച് കുട്ടികളെ തേടിയിറങ്ങുകയാണ് മോഹന്‍രാജ് മാസ്റ്ററിപ്പോള്‍. 60 കുട്ടികളെയെങ്കിലും സ്‌കൂളിലെത്തിക്കാനാണ് ശ്രമം. കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഭാര്യയും ഒരു മകനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."