പാടശേഖര കമ്മിറ്റിയില്ല: കര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട് : കൊയ്ത്ത് അടുത്തതോടെ ജില്ലയിലെ പ്രധാന പാടശേഖരമായ അന്തിക്കാട് കോള്‍പടവിലെ കര്‍ഷകര്‍ പാടശേഖര കമ്മിറ്റിയില്ലാത്തതിനാല്‍ ആശങ്കയില്‍ . അന്തിക്കാട് പാടശേഖര കമ്മിറ്റി 2018 - 19 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തിലും തുടര്‍ന്നുള്ള കമ്മിറ്റി തെരഞ്ഞെടുപ്പിലും വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 നവംബര്‍ 21ന് പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ പൊതുയോഗ നടപടികളും കമ്മിറ്റിയേയും റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. നിലവില്‍ പാടശേഖര കമ്മിറ്റി ഇല്ലാത്തതിനെ തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിന് 2017 - 18ലെ പാടശേഖര കമ്മിറ്റിയെ അധികാരപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതുവരെയും തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി നിലവില്‍ വരാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ചിലരുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പടവിലെ 2500 ഏക്കറില്‍ നെല്‍കൃഷിയിറക്കിയ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്. അന്തിക്കാട് പാടശേഖരത്തിലെ കാഞ്ഞാംകോളില്‍ ഇരുപ്പൂ കൃഷിയുടെ ഭാഗമായി ഈ മാസം 30 നകം കൊയ്ത്ത് നടത്തേണ്ടതുണ്ട്. ഇതിന് അഗ്രോയില്‍ നിന്നുള്ള കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ കൊടുത്ത് മുന്‍കൂര്‍ സെക്യൂരിറ്റി പണം അടച്ച് എഗ്രിമെന്റ് വെക്കണം. നിലവില്‍ അധികാരമുള്ള കമ്മിറ്റി ഇല്ലാത്തതിനാല്‍ ഇതും അവതാളത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."