HOME
DETAILS
MAL
'കൂടത്തായി' സീരിയല്‍ സംപ്രേക്ഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
backup
January 22 2020 | 15:01 PM
കൊച്ചി: കൂടത്തായി ജോളി പ്രതിയായ കൊലപാതക പരമ്പര ആസ്പദമാക്കി ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന 'കൂടത്തായി' സീരിയലിന്റെ സംപ്രേക്ഷണം ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിലെ സാക്ഷികളൊലൊരാളായ മുഹമ്മദ് നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ജോളി നടത്തിയ കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയില്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിര്‍മിച്ചതെന്നും ഇത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."