അഗ്നികവര്‍ന്ന വയനാടന്‍ പച്ചപ്പ് തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ഥികള്‍
തോല്‍പ്പെട്ടി: കത്തിയമര്‍ന്ന കാടുകളുടെ പച്ചപ്പ് തിരികെ കൊണ്ടു വരാന്‍ വനം വകുപ്പും വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു. തോല്‍പ്പട്ടി വന്യ ജീവി സങ്കേതത്തിലാണ് വിദ്യാര്‍ഥി കൂട്ടായ്മയില്‍ മുളകള്‍ വെച്ച് പിടിപ്പിക്കുന്നത്. 2014 മാര്‍ച്ച് 17ന് ജില്ലയുടെ ചരിത്രത്തിലാദ്യമായി അസാധാരണാമാം വിധം കാട്ടു തീ പടര്‍ന്ന് പിടിച്ചത് തോലപ്പെട്ടി വന്യജീവി സങ്കേതത്തിലായിരുന്നു കാട്ടുതീ എറ്റവും കൂടുതല്‍ നാശം വിതച്ചത്.
വന്യ ജീവി സങ്കേതത്തില്‍ ഏറ്റവും പ്രധാന ആകര്‍ഷണീയമായിരുന്ന പച്ചപ്പിലുള്ള മുളങ്കാടുകള്‍ ഏക്കര്‍കണക്കിന് കത്തി നശിച്ചിരുന്നു. ഈ പച്ചപ്പിനെ തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് വയനാട് വന്യ ജീവി സങ്കേതം വാര്‍ഡന്‍ പി ധനേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വന്യ ജീവി സങ്കേതത്തിലെ അപ്പപ്പാറ, കാരമാട്, നെറ്റ്‌റോഡ് എന്നിവിടങ്ങളിലാണ് മുളതൈകള്‍ വെച്ച് പിടിപ്പിക്കുന്നത്. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ കല്‍പ്പറ്റ റെയ്ഞ്ചിലെ പടിഞ്ഞാറത്തറ നഴ്‌സറിയില്‍ ഉല്‍പ്പാദിച്ച മുളതൈകളാണ് ഇതിനായി എത്തിച്ചിട്ടുള്ളത്.
20 ദിവസങ്ങളിലായാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഓരോ ദിവസവും 250 മുതല്‍ 1000 വരെ മുളകള്‍ നട്ട് പിടിപ്പിക്കുന്നത്.
കൂടാതെ കൂര്‍ഗ് ജില്ലയിലെ പൊന്നംപ്പെട്ട ഫോറസ്റ്റി കോളജില്‍ നിന്നും സൗജന്യമായി ലഭിച്ചതും തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെ ബേഗൂര്‍ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ചതുമായ നീര്‍മരുത്, ഞാവല്‍, അയനിചക്ക, ആര്യവേപ്പ് തുടങ്ങിയവയും ഇതോടൊപ്പം നട്ടുപിടിപ്പിക്കുന്നുണ്ട്. 20 ദിവസങ്ങളില്‍ ഏകദേശം 20000 ത്തോളം തൈകള്‍ നട്ട്പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഉച്ചവരെ വനത്തിനുള്ളില്‍ കുഴികളെടുത്ത് വിദ്യാര്‍ഥികള്‍ മുളതൈകള്‍ നടുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്ലാസുകളും നല്‍കും. വിവിധ സന്നദ്ധ സംഘടനകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അടുത്ത വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നതിനായി ബേഗൂരിലെ നഴ്‌സറിയി്ല്‍ മുള തൈകളുടെ ഉല്‍പ്പാദനം ആരംഭിച്ചതായി തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ ഗോപാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."