'അഹ്‌ലന്‍ രാഹുല്‍ജി'; രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി യു.എ.ഇയിലെ പ്രവാസികള്‍
#ആഷിര്‍ മതിലകം
ദുബൈ: രണ്ടു ദിവസത്തെ യു.എ.ഇ പര്യടനത്തിനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി യു.എ.ഇയിലെ പ്രവാസികള്‍. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരമാവധി പ്രവര്‍ത്തകരെ അണിനിരക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് അനുഭാവികള്‍. യു.എ.ഇ.യിലെ പരിതസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയസമ്മേളനം എന്നതിനുപകരം ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സംഗമമായാണ് വെള്ളിയാഴ്ചത്തെ പൊതുസമ്മേളനം അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രവാസികളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കാനുമായാണ് ഈ പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി ഹിമാംശു വ്യാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 25,0000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാംസ്‌കാരിക സംഗമത്തിലെ മുഖ്യാതിഥിയും രാഹുല്‍ ഗാന്ധിയാണ്. ശനിയാഴ്ച അബുദാബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഒരുക്കുന്ന പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അബുദാബിയിലെ ശൈഖ് സായിദ് പള്ളി, ദുബായിലെ ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുമെന്ന് ഹിമാന്‍ശു വ്യാസ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രചാരണാര്‍ഥം കാസര്‍കോട് ജില്ലയില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ അഹ്‌ലന്‍ രാഹുല്‍ ഗാന്ധി എന്നപേരില്‍ പ്രചാരണ യാത്ര സംഘടിപ്പിച്ചിരുന്നു.ദുബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ടീ ഷര്‍ട്ടുകളിലും തൊപ്പികളിലും വാഹനങ്ങളില്ലാം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ സോഷ്യല്‍ മീഡിയകളിലും പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലൂടെ ബസ് വഴി യാത്ര ചെയ്ത്, ഒരു സംഘം യുവാക്കള്‍, ഇക്കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു. ലേബര്‍ ക്യാമ്പുകളിലല്ലാം വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും പ്രചാരണം ശക്തമായി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."