എന്റെ ചികിത്സാചെലവ് താങ്കള്‍ വഹിക്കുമോ? ;ശോഭാ ഡെ പരിഹസിച്ച പൊലിസുകാരന്റെ മറുപടി വൈറല്‍
കഴിഞ്ഞ കുറച്ചു ദിവസമായി പ്രശസ്ത എഴുത്തുകാരി ശോഭാ ഡെയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ദൗലാത്രാം ജെഗാവത് എന്ന പൊലിസുകാരന്റെ പൊണ്ണത്തടിയെ പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്താണ് ഇത്രയും ചര്‍ച്ചകള്‍ക്ക് കാരണമായത്. ഫെബ്രുവരി 21 നാണ് ശോഭ ചിത്രം പോസ്റ്റ് ചെയ്തത്. അതിനൊരു കമന്റും അവര്‍ നല്‍കി, 'ഹെവി പൊലിസ് ബന്ധൊബസ്ത് ഇന്‍ മുംബൈ ടുഡേ'.
Heavy police bandobast in Mumbai today! pic.twitter.com/sY0H3xzXl3
— Shobhaa De (@DeShobhaa) February 21, 2017
ട്വീറ്റ് വിവാദമായതോടെ ശോഭയെ വിമര്‍ശിച്ച് മുംബൈ പൊലിസ് രംഗത്തുവന്നു. ഇയാള്‍ മുംബൈ പൊലിസ് സേനയുടെ ഭാഗമല്ലെന്നും ശോഭാ ഡെയെപ്പോലുള്ള വ്യക്തികള്‍ ഇതുപോലെ നിരുത്തരവാദപരമായ കമന്റുകള്‍ ഇടരുതെന്നും മുംബൈ പൊലിസ് വ്യക്തമാക്കി. അദ്ദേഹം മധ്യപ്രദേശ് പൊലിസിലെ ഉദ്യോഗസ്ഥനായിരുന്നു.
ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ട്വീറ്റെന്നും ചിത്രത്തിലുള്ളത് സത്യമാണെങ്കില്‍ മധ്യപ്രദേശ് പൊലിസുകാരന്‍ ഒരു ഡൈറ്റിഷനെ കാണണമെന്നുമുള്ള ഉപദേശത്തോടെ ശോഭയുടെ മറുപടിയും പിന്നീട് വന്നു.
We love puns too Ms De but this one is totally imisplaced. Uniform/official not ours. We expect better from responsible citizens like you. https://t.co/OcKOoHO5bX
— Mumbai Police (@MumbaiPolice) February 21, 2017
ഈ സമയത്ത് ശോഭാ ഡെക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് വിവാദമായ ചിത്രത്തിലെ പൊലിസുകാരന്‍.
തന്റെ ചികിത്സയ്ക്കുള്ള ചിലവ് താങ്കള്‍ വഹിക്കുമോ മാഡം എന്നാണ് ഇയാള്‍ ശോഭയോട് ചോദിച്ചിരിക്കുന്നത്. തന്റെ അവസ്ഥയുടെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല, രോഗാവസ്ഥയാണ് പൊണ്ണത്തടിയ്ക്ക് കാരണം. 1993ല്‍ പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിന്റെ അനന്തരഫലമാണ് ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഇന്‍സുലിന്‍ അസന്തുലിതാവസ്ഥയാണ് അമിതവണ്ണത്തിന് കാരണം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."