HOME
DETAILS
MAL
ഓടയില്‍ മുങ്ങിത്തപ്പി, ഫോണ്‍ കിട്ടിയില്ല, വെള്ളത്തിലെറിഞ്ഞെന്ന് സുനിയുടെ പുതിയ മൊഴി
backup
February 24 2017 | 06:02 AM
ആലുവ: യുവനടിയെ തട്ടിക്കൊണ്ടു പോയി അപമാനിച്ച കേസില്‍ പൊലിസിനെ വീണ്ടും വട്ടം കറക്കി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്ന് പള്‍സര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. യാത്രക്കിടെ ഫോണ്‍ ഓടയിലെറിഞ്ഞതാണെന്നാണ് ആദ്യം മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ ഓടയില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെടുക്കാനായില്ല. പിന്നീട് സുനി മൊഴി മാറ്റുകയായിരുന്നു.
അതേ സമയം, സുനിയേയും കൂട്ടാളി വിജീഷിനേയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എ.ഡി.ജി.പി ബി സന്ധ്യ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ശേഖരിക്കുകയാണെന്നും അവര്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."