പവന്‍ വര്‍മക്ക് രാജിവെച്ച് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാം; ബി.ജെ.പി സഖ്യം ചേരലിനെ ചോദ്യം ചെയ്തതിനെതിരെ നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ പ്രതികരിച്ച പവന്‍ വര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.
പവന്‍ കുമാറിന് ജെ.ഡി.യുവില്‍ നിന്ന് രാജിവെച്ച് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം- നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. വര്‍മയുടെ പരസ്യ പ്രസ്താവനയില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചു.
'ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ അതിശപ്പെടുത്തുന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ രാജിവെച്ച് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം'- നിതീഷ് കുമാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന ജെ.ഡി.യു നേതാവ് പവന്‍ കെ വര്‍മ നിതീഷ്‌കുമാറിന് കത്തെഴുതിയിരുന്നു.
പൗരത്വനിയമ ഭേദഗതി, എന്‍.പി.ആര്‍ എന്നിവക്കെതിരേ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ എങ്ങനെ നമുക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയും. ബി.ജെ.പിയുമായിയുള്ള സഖ്യം തന്നെ ആശങ്കയിലാക്കുന്നതായും ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായി വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു കത്ത്.
എന്‍.ഡി.എ ഘടകകക്ഷിയായ അകാലിദള്‍ നേരത്തെ ഡല്‍ഹി സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."