HOME
DETAILS
MAL
മംഗളൂരുവില്‍ പോകുമെന്നു പിണറായി; സംഘപരിവാറിനുള്ള മറുപടി പിന്നീട്
backup
February 24 2017 | 11:02 AM
കോഴിക്കോട്: മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മംഗളൂരുവില്‍ പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പരിപാടിയില്‍ പിണറായി പങ്കെടുക്കുന്നതിനെതിരേ ശനിയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ മംഗളൂരുവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തന്നെ വിലക്കുന്ന ആര്‍എസ്എസിനുള്ള പ്രതികരണം മംഗളൂരുവില്‍ പോയി വന്നതിനുശേഷം പറയാമെന്നും പിണറായി പ്രതികരിച്ചു.
എന്നാല്‍ മുഖ്യമന്ത്രിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷയ്ക്കായി 400 പൊലിസുകാരെ അധികം നിയോഗിക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
പിണറായി പ്രസംഗിക്കുന്നതിനെതിരേ നടത്തുന്ന ഹര്‍ത്താലിനു മുന്നോടിയായി വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വന്‍ റാലി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."