'ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മോദി ഹിന്ദു രാഷ്ട്രം നിര്‍മിക്കുന്നു; ദേശഭക്തിയാണ് ഇന്ത്യയുടെ ആപത്ത്'- കേന്ദ്രത്തെ കടന്നാക്രമിച്ച് യു.എസ് ബില്യണയര്‍ ജോര്‍ജ് സോറോസ്
ദാവോസ്: കേന്ദ്രത്തെിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം തൊടുത്തു വിട്ട് യു.എസ് ബില്യണയര്‍ ജോര്‍ജ് സോറോസ്. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ അക്രമം അഴിച്ചു വിട്ടത്.
ദേശഭക്തിയെ കുറിച്ചുള്ള പരാമര്‍ശത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.'ദേശഭക്തി ഇന്ന് തീര്‍ത്തും വിപരീത ദിശയിലായിരിക്കുകയാണ്. ഇന്ത്യയെ നോക്കിയാല്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദു രാഷ്ട്രം നിര്‍മിക്കുകയാണ്. അര്‍ധ സ്വയംഭരണാധികാരമുള്ള, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ ദണ്ഡനാപരമായ നിയന്ത്രണങ്ങള്‍ ചുമത്തിയിരിക്കുന്നു. ലക്ഷക്കണക്കായ മുസ്‌ലിങ്ങളുടെ പൗരത്വം കവരുമെന്ന് ഭീഷണിപ്പെടുത്തുന്നു'- സോറോസ് ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ സോറന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍,എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഹംഗേറിയന്‍ ജൂത പാരമ്പര്യമുള്ള അദ്ദേഹത്തിന് ഹംഗേറിയന്‍ അമേരിക്കന്‍ പൗരത്വങ്ങളുണ്ട്. സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ അദ്ധ്യക്ഷനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ മുപ്പത് പേരില്‍ ഒരാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."