ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് മതേതര സമൂഹത്തിന്റെകടമ: ജി. ദേവരാജന്‍
കൊല്ലം: ഭാരതീയ ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കേണ്ടത് മതേതര ജനാധിപത്യ സമൂഹത്തിന്റെ കടമയാണെന്നും സംസ്ഥാന ഭരണാധികാരികള്‍ ശബരിമല വിഷയത്തില്‍ പക്വമായ സമീപനം സ്വീകരിക്കുന്നതിന് പകരം മാവോയിസ്റ്റുകള്‍ക്ക് കുടപിടിക്കുന്ന ആചാര ലംഘനത്തിന് ശ്രമിക്കുകയായിരുന്നെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അഭിപ്രായപ്പെട്ടു.
പഞ്ചവേദ സദ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മ്മ സമുദായത്തിന്റെ സമഗ്ര പുരോഗതിയെ ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന പഞ്ചവേദസദ്മവും മുളങ്കാടകം ക്ഷേത്ര തീര്‍ഥാടനവും ചരിത്ര രേഖകളില്‍ കുറിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയാണ്. കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ കേരളത്തില്‍ തൊഴിലാളി വര്‍ഗ്ഗ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തില്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വകര്‍മ്മ വേദപഠന കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂര്‍ ശരച്ചന്ദ്രന്‍ അധ്യക്ഷനായി. അഡ്വ. സി. രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ കൊല്ലം ശേഖര്‍, അഡ്വ. ചാത്തന്നൂര്‍ ജയചന്ദ്രന്‍, ഡോ. ജി. രാജു, സി.ജി സുരേഷ് കുമ്മല്ലൂര്‍, ആശ്രാമം സുനില്‍കുമാര്‍, വെള്ളിമണ്‍സുകുമാരന്‍ ആചാരി, പി. വിജയബാബു, പി. വാസുദേവന്‍, ക്ഷേത്രം മേല്‍ശാന്തി പാലത്തുംപാട്ടില്‍ ആര്‍. ശെല്‍വരാചാര്യ, ചന്ദ്രന്‍ തുണ്ടില്‍ സംസാരിച്ചു. സമ്മേളനാനന്തരം പത്മനാഭ് എസ് കര്‍മ്മ, മാസ്റ്റര്‍ പാര്‍ത്ഥന്‍ എസ് കര്‍മ്മ, ആനി അജിത്ത് എന്നിവരുടെ ഗാനാര്‍ച്ചനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."