HOME
DETAILS
MAL
കാട്ടുതീ ഭീഷണി ചെമ്പ്രമലയില്‍ ട്രക്കിങ് ഈ മാസം പതിനഞ്ചുവരെ
backup
January 10 2019 | 05:01 AM
മേപ്പാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചെമ്പ്രാ പീക്കിലേക്കുള്ള പ്രവേശനം ഈ മാസം പതിനഞ്ച് മുതല്‍ താല്കാലികമായി നിര്‍ത്തി വക്കും.
കാട്ടുതീ ഭീഷണി കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. മേപ്പാടിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പതിനഞ്ചിന് ശേഷം വാച്ച് ടവര്‍ വരെ പ്രവേശനം തുടരും. സീസണ് കണക്കിലെടുത്താണ് സഞ്ചാരികളെ വാച്ച് ടവര്‍ വരെ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ വേനലില്‍ മലയിലെ പുല്‍മേട് വന്‍തോതില്‍ കത്തി നശിച്ചിരുന്നു. കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."