ജില്ലാപഞ്ചായത്ത് പഞ്ചവത്സര പദ്ധതി: ഊന്നല്‍
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ 2017-22 പഞ്ചവത്സര കാലയളവിലെ വാര്‍ഷിക പദ്ധതികളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലകള്‍ക്ക് ഊന്നല്‍നല്‍കാന്‍ ആസൂത്രണ സമതി യോഗം തീരുമാനിച്ചു. വൃദ്ധര്‍, സ്ത്രീകള്‍ കുട്ടികള്‍, അംഗപരിമിതര്‍, ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം, തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവയ്ക്കും മുന്തിയ പരിഗണന നല്‍കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 27ന് നടക്കുന്ന ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ജില്ലാതല വികസന നയം പ്രഖ്യാപിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍, ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, എം.അബ്ദുല്‍ മജീദ്, സലീം കുരുവമ്പലം, ഇസ്മാഈല്‍ മൂഞ്ഞേടം, വെട്ടം ആലിക്കോയ, എ.കെ അബ്ദുറഹ്മാന്‍, ജി. സുദര്‍ശന്‍, എ.പി രാമചന്ദ്രന്‍, റഷീദ് കോട്ടക്കല്‍, പി. വേണു, എം. അബ്ദുല്‍ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."