സംവരണം അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം
ചെങ്ങന്നൂര്‍: മുന്നാക്ക ജാതിവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും പത്തു ശതമാനം സംവരണം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജാതിസംവരണം അട്ടിമറിക്കുന്നതിനും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെയും മുന്നോടിയാണെന്നു ഓള് കേരളാ പുലയ മഹാസഭ വിലയിരുത്തി.
സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാര്‍ മിഷനറിയിലൂടെ ആര്‍ജിക്കപ്പെട്ട സ്ഥാപനങ്ങള്‍ ഇത്തരം വിഭാഗത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഉപകരിച്ചില്ല. അടിയന്തര ബില്ലിനു പ്രാധാന്യം നല്കുന്ന കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സാമ്പത്തികം നല്കുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം പാലിക്കാന്‍ ബില്ല് കൊണ്ടുവരുവാന്‍ ആവശ്യപ്പെടുമെന്ന് മഹാസഭ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി വി.കെ ഗോപി, വര്‍ക്കിങ് പ്രസിഡന്റ് ടി.പി രാജന്, മണ്ണില്‍ രാഘവന്, എം.കെ രവീന്ദ്രന്, കെ.പി ജയചന്ദ്രന്, പി.ആര് ശ്രീധരന്, പി. രഘുകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."