'അന്നുമുതല്‍ ഞങ്ങള്‍ ദുരിതത്തില്‍; വിളവെടുത്ത ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു'
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: 'കഴിഞ്ഞ അഞ്ചുമാസമായി ഞങ്ങള്‍ പ്രയാസത്തിലാണ്. ഓഗസ്റ്റ് മുതലാണ് കശ്മിരില്‍ പ്രധാന വിളവെടുപ്പ് സമയം. പക്ഷേ, ഇത്തവണ വിളവെടുത്ത ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ ഞങ്ങളുടെ സംഭരണശാലകളില്‍ കെട്ടിക്കിടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഞങ്ങള്‍ക്കുണ്ടായത്'- കശ്മിരിലെ ആപ്പിള്‍ കര്‍ഷകനും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘിന്റെ ജമ്മുകശ്മിര്‍ സംസ്ഥാന പ്രസിഡന്റുമായ തന്‍വീര്‍ അഹമ്മദ് ധാറിന്റെ വാക്കുകളാണിത്.
370ാം വകുപ്പ് എടുത്തുകളഞ്ഞത് മുതല്‍ ജമ്മുകശ്മിരിലെ ഓരോ കര്‍ഷകനും അനുഭവിക്കുന്ന വേദനകളാണ് തന്‍വീര്‍ അഹമ്മദ് ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തത്. വകുപ്പ് റദ്ദാക്കിയ അന്നുമുതല്‍ അഞ്ചുമാസമായി കശ്മിരിലെ മാര്‍ക്കറ്റുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയില്ല.
വിളവെടുപ്പിന്റെ സമയം കഴിഞ്ഞിട്ടും ടണ്‍ കണക്കിന് ആപ്പിളും സബര്‍ജെല്ലിയും ബദാമും കുങ്കുമപ്പൂവുമാണ് ഞങ്ങളുടെ സംഭരണകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നത്. സാധനങ്ങള്‍ കയറ്റിപ്പോകുമ്പോള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തിരിച്ചയക്കുകയും തടയുകയും ചെയ്യുന്നത് തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംഭരണശാല ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്തെങ്കിലും വെറും 309 ലോഡ് മാത്രമാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ കയറ്റുമതി ചെയ്തത്. ലോണെടുത്ത്കൃഷി ചെയ്തവര്‍ തിരിച്ചടക്കാന്‍ കഴിയാതെ വലിയ പ്രയാസത്തിലാണ്.
ഇത്തവണ മഞ്ഞുവീഴ്ച രൂക്ഷമായതിനാല്‍ വിളകള്‍ക്കെല്ലാം വലിയ നാശമാണുണ്ടായത്. അതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയും വന്നത്. കശ്മിരിലെ രാഷ്ട്രീയക്കാരെ തടങ്കലിലാക്കിയ വാര്‍ത്ത മാത്രമാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. സാധാരണക്കാരായ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും പുറംലോകത്തെത്തിക്കാന്‍ ആരും തയാറാവുന്നില്ല.
370ാം വകുപ്പ് എടുത്തുമാറ്റിയാല്‍ പ്രയാസങ്ങള്‍ക്ക് പരിഹാരം ലഭിക്കുമെന്നാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഞങ്ങള്‍ക്ക് തന്ന വാഗ്ദാനം. പക്ഷേ, അഞ്ചുമാസം കഴിഞ്ഞിട്ടും കശ്മിരിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഒരുതരത്തിലുള്ള സഹായങ്ങളും ലഭിച്ചിട്ടില്ല.
കശ്മിരിലെ കര്‍ഷകരെ രണ്ടാംകിടക്കാരായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. അന്നും ഇന്നും ഒരുപോലെ പ്രയാസം അനുഭവിക്കുകയാണ്. പാകിസ്താനില്‍ നിന്നുള്ള ആക്രമണം കാരണം അതിര്‍ത്തിയില്‍ മരിച്ചുവീഴുന്നത് നൂറുകണക്കിന് കര്‍ഷകരാണ്. മരിക്കുന്ന കര്‍ഷകരുടെ കണക്കുകള്‍ ഒരിക്കലും പുറത്തുവരാറില്ല. മാത്രമല്ല, കാര്‍ഷിക ഉപകരണങ്ങള്‍, വിളകള്‍ എന്നിവ നശിക്കുകയും കന്നുകാലികള്‍ നഷ്ടപ്പെടുകയും ചെയ്യും. ഇക്കാര്യം സൂചിപ്പിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ നൂറു രൂപയില്‍ താഴെ മാത്രമാണ് കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ പ്രസിഡന്റ് ശിവകുമാര്‍ കക്കാജി, യുവജന നേതാവ് അഭിമന്യു കൊഹാഠ് എന്നിവരും തന്‍വീര്‍ അഹമ്മദിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."