കാഞ്ഞാണി ബസ്സ്റ്റാന്‍ഡിലെ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നു: ജനങ്ങള്‍ ദുരിതത്തില്‍
അന്തിക്കാട്: കാഞ്ഞാണിയിലെ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതത്തിലാക്കുന്നു. നിരവധി സ്വകാര്യബസുകളും നൂറുകണക്കിന് യാത്രക്കാരും എത്തുന്ന കാഞ്ഞാണി ബസ് സ്റ്റാന്‍ഡിലാണ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം നിരവധി ബസുകളാണ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നത്. എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്നവരെ നിരീക്ഷിക്കാനും സംവിധാനമില്ല. രാത്രിയില്‍ ബസ്സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കാണ് ഏറെ ദുരിതം. പൊലിസ് എയ്ഡ്‌പോസ്റ്റും പരിസരവും തെരുവ് നായ്ക്കള്‍ കൈയടക്കിയ നിലയിലാണ്. ജില്ലയിലെ ദൂരപരിധിയേറിയ രണ്ടാമത്തെ സ്റ്റേഷനായ അന്തിക്കാട് പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതാണ് എയ്ഡ് പോസ്റ്റ് അടഞ്ഞു കിടക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. മുന്‍പ് എയ്ഡ്‌പോസ്റ്റില്‍ പൊലിസിന്റെ സേവനമുണ്ടായിരുന്നു.
വേണ്ടത്ര പൊലിസുകാരില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പെരിങ്ങോട്ടുകരയില്‍ നിര്‍മിച്ച പൊലിസ് ഔട്ട് പോസ്റ്റും അടഞ്ഞുകിടക്കുകയാണ്. കാഞ്ഞാണി ബസ്സ്റ്റാന്‍ഡിലെ പൊലിസ് എയ്ഡ്‌പോസ്റ്റും പെരിങ്ങോട്ടുകരയിലെ പൊലിസ് ഔട്ട്‌പോസ്റ്റും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."