'യു.എസ് സൈന്യം രാജ്യം വിടണം'
ബഗ്ദാദ്: യു.എസ് സൈന്യം രാജ്യം വിടണമെന്നാവശ്യപ്പെട്ട് ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പതിനായിരങ്ങള്‍ തെരുവില്‍. ശീഈ നേതാവ് മുഖ്തദ അല്‍ സദറിന്റെ അഭ്യര്‍ഥനയ്ക്കു പിന്നാലെയാണ് അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങള്‍ റാലിയില്‍ അണിനിരന്നത്.
ഇറാന് സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ നടക്കുന്ന സമരങ്ങള്‍ ശക്തമാക്കാന്‍ വെള്ളിയാഴ്ച സദര്‍ ആഹ്വാനം ചെയ്തു. അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും റാലിയില്‍ പങ്കെടുത്തു.
ഇസ്റാഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു. രാജ്യത്തുനിന്ന് എല്ലാ വിദേശ ശക്തികളും പുറത്തുപോകണമെന്നാണ് സദറിന്റെ ആവശ്യം. ബഗ്ദാദിലെ അല്ഹുറിയ ചത്വരത്തിലാണ് റാലി സംഘടിപ്പിച്ചത്.
അതേസമയം, ഇറാന് അമേരിക്കക്കാരെ കൊല്ലാന്‍ ശ്രമിച്ചാല്‍ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ അതേ ഗതി അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ഉണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."