നികുതി വരുമാനം കുത്തനെ താഴോട്ട്!
മുംബൈ: ഇന്ത്യയുടെ നികുതി വരുമാനം കുത്തനെ താഴോട്ടുപോകുന്നെന്ന നിരീക്ഷണവുമായി വിദഗ്ധര്‍. വ്യാവസായിക, വരുമാന നികുതി വരുമാനത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളിലെ വാര്‍ഷി ക വര്‍ധനവില്‍നിന്ന് ഏറ്റവും താഴ്ന്ന നിലയിലേക്കു രാജ്യം പോകുമെന്നാണ് കേന്ദ്ര ബജറ്റിനു മുന്നോടിയായി നടക്കുന്ന വിലയിരുത്തലുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍, സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ ശക്തമായി നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം മാര്‍ച്ച് 31ഓടെ നേരിട്ടുള്ള നികുതി വരുമാനം 13.5 ലക്ഷം കോടിയാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധവായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ജനുവരി 23വരെ 7.3 ലക്ഷം കോടി നികുതി വരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.5 ശതമാനം കുറവാണ്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഇതില്‍ വര്‍ധനവുണ്ടാകുമെന്നും എന്നാല്‍പോലും സര്‍ക്കാര്‍ ഉദ്ദേശിച്ചിടത്തേക്കു കാര്യങ്ങള്‍ എത്തില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി വരുമാനമായി 11.5 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്.
ഈ വര്‍ഷം അതു 13.5 ലക്ഷം കോടിയാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."