കിംഗ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു;വിവിധ മേഖലകളില്‍ ആറു പേര്‍ക്ക് പുരസ്‌കാരം
റിയാദ്: വിവിധ മേഖലകളില്‍ സ്ത്യുത്യര്‍ഹമായ സേവനത്തിനുള്ള കിംഗ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയുമായ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്‍സബൈല്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
നാലാപത്തൊന്നാമത് പുരസ്‌കാര പ്രഖ്യാപനത്തില്‍ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, സയന്‍സ്, മെഡിസിന്‍, അറബി ഭാഷ സാഹിത്യം എന്നീ അഞ്ചു മേഖലകളില്‍ആറു പേരെയാണ് വിശിഷ്ട സംഭാവനക്ക് തിരഞ്ഞെടുത്തത്.
അറബി ഭാഷ സാഹിത്യത്തില്‍ മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്‍ ആലി മുഹമ്മദ് വദ്ഗീരി, ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി എന്നിവരെയും മെഡിസിന്‍ അസ്ഥി ശാസ്ത്രത്തില്‍ അമേരിക്കയിലെ പ്രൊഫസര്‍ ബിയോറന്‍ റീനോ ഓള്‍സന്‍, സ്റ്റീവന്‍ ടീറ്റെല്‍ബൗണ്‍ എന്നിവരെയും രസതന്ത്രത്തില്‍
അമേരിക്കയിലെ പ്രൊഫ. അലന്‍ ജോസഫ് ബാര്‍ഡ്, പ്രൊഫ. ജോണ്‍ എം.ജെ ഫ്രേഷറ്റ് എന്നിവരെയുമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയും പുരസ്‌കാരം നേടി.1979 ല്‍ അവാര്‍ഡ് പ്രഖ്യാപനം മുതല്‍ ഇതുവരെ 43 രാജ്യങ്ങളില്‍നിന്നായി 253 പേര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."