HOME
DETAILS

വൈവിധ്യമാണ് ജുറാസിക് റിപബ്ലിക്കിലെ സ്വാതന്ത്രസമരം

  
backup
January 25 2020 | 23:01 PM

njayarprabhaatham-cover-on-republic-day-2020

രാജ്യത്ത് ജനതയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതിന്റെ വല്ലാത്തൊരു അസ്വസ്ഥതയിലാണ് അവര്‍ ആ രാവില്‍ പുറത്തേക്കിറങ്ങിയത്. രണ്ടോ മുന്നോ പേര്‍. പഠനത്തിന്റെ ആലസ്യത്തിലേക്കുറങ്ങാനൊരുങ്ങിയിരുന്ന ഹോസ്റ്റല്‍ മുറികള്‍ക്കിടയിലൂടെ, രാവുറക്കത്തെ ഉണര്‍ത്തുന്ന ചൂടു ചര്‍ച്ചകളുടെ ക്യാംപസ് നടപ്പാതകളിലൂടെ രാജ്യത്തെ കീറിമുറിക്കുന്ന കറുത്ത നിയമത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തി. മൂന്നില്‍ നിന്ന് നാലിലേക്ക് അഞ്ചിലേക്ക് ആറിലേക്ക് പത്തിലേക്ക് നൂറിലേക്ക്... പ്രതിഷേധത്തിന്റെ അലയൊലികള്‍ക്ക് കരുത്തുകൂടി. ആ രാവില്‍ രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാല ക്യാംപസുകളിലൊന്ന് പ്രതിഷേധജ്വാലയില്‍ തിളച്ചു. തീര്‍ത്തും ശാന്തമായിരുന്നു ആ സമരം. എന്നാല്‍ അതിന്റെ അലയൊലി ലോകം മുഴുവനുമെത്തി. അന്താരാഷ്ട്ര പത്രങ്ങളില്‍ പോലും ജാമിഅ, അലിഗഢ് സര്‍വകലാശാലകളിലെ തിളക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞു. പിന്നീടാണ് കഥ മാറിയത്. ശാന്തമെങ്കിലും ചൂടേറെയായിരുന്നല്ലോ ഈ സമരത്തിന് . അങ്ങ് കേന്ദ്രത്തെ പൊള്ളലേല്‍പ്പിക്കാന്‍ മാത്രമുണ്ടായിരുന്നു അത്.

രാജ്യമുണര്‍ന്ന
ഡിസംബര്‍ രാവ്

2019 ഡിസംബര്‍ 15. ശാന്തമായൊരു സമരക്കൂട്ടമൊഴിച്ചാല്‍ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ഞായര്‍ രാവായിരുന്നു ജാമിഅയില്‍ അത്. പരീക്ഷാച്ചൂടിലേക്ക് കുട്ടികള്‍ ഊളിയിട്ടിറങ്ങുന്ന സമയം. ബഹുഭൂരിഭാഗം കുട്ടികളും പഠനത്തില്‍ മുഴുകിയ ആ സമയത്താണ് ഡല്‍ഹി പൊലിസ് അവിടെ കയറി മേഞ്ഞത്. അക്ഷരാര്‍ഥ ത്തില്‍ നരനായാട്ടു തന്നെയായിരുന്നു അത്. ലൈബ്രറിയില്‍ പഠനത്തില്‍ ആഴ്ന്നിരുന്ന കുട്ടികളെ പോലും അവര്‍ തല്ലിച്ചതച്ചു. പെണ്‍കുട്ടികളെ ഹോസ്റ്റല്‍ മുറികളില്‍ കയറി മര്‍ദിച്ചു. എന്തിനേറെ ശുചിമുറികളില്‍ അഭയം തേടിയവരെ പോലും വലിച്ചിഴച്ചു.
ആ പാതിരാവ് രാജ്യമെങ്ങും ഉണര്‍ച്ചയുടേതായിരുന്നു. ഇങ്ങേ അറ്റത്ത് മലയാള മണ്ണു മുതല്‍ അങ്ങു വരെ ഉണര്‍ന്നിരുന്നു. ആ രാവു മുഴുവന്‍ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. പ്രതിഷേധക്കോലങ്ങള്‍ കത്തി. തെരുവിലിറങ്ങാത്തവര്‍ അകത്തളങ്ങളില്‍ പ്രാര്‍ഥനാ നിരതരായി.

ഉമ്മമാരിറങ്ങുന്നു

'അവര്‍ ഞങ്ങളുടെ മക്കളാണ്. ഞങ്ങള്‍ക്കു മുന്നില്‍ അവരെയിട്ടു തല്ലിച്ചതക്കുമ്പോള്‍ നോക്കി നില്‍ക്കാനാവില്ല' പ്രതിഷേധക്കനലിലേക്ക് ആ ഉമ്മമാര്‍ ഇറങ്ങിയതങ്ങിനെ. ജാമിഅയിലും അലിഗഢിലും ചോരവാര്‍ന്ന ആ രാവില്‍ പതിനഞ്ച് ഉമ്മമാര്‍ തലസ്ഥന നഗരിയുടെ നെഞ്ചത്തേക്കിറങ്ങി. ഷഹീന്‍ബാഗ്. നഗരത്തിലെ പ്രധാന ഹൈവേക്ക് നടുവില്‍ ചോരമരവിക്കുന്ന ആ തണുപ്പില്‍ അവരിരുന്നു. തെരുവില്‍ നടക്കാനിറങ്ങിയ ചെറുപ്പം ആ ഉമ്മമാര്‍ക്ക് കാവലായി. 15ല്‍ നിന്ന് നൂറുകളിലേക്കും ആയിരങ്ങളിലേക്കുമെത്താന്‍ ഏറെ സമയം വേണ്ടി വന്നില്ല.
20 ദിവസം പ്രായമുള്ള കുഞ്ഞു മുതല്‍ 90കാരി വല്ലിമ്മ വരെയുണ്ട് ഈ സമരപ്പന്തലില്‍. അതാണ് ഈ സമരത്തിന്റ താളവും. രാജ്യം കണ്ട ഏറ്റവും മനോഹരമായ സമരപ്പന്തലാണിത്. തികച്ചും ഗാന്ധിയന്‍ രീതിയിലുള്ള സമരം. മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാട്ടുകള്‍ പാടിയും റാപ്പുകളാല്‍ മുഖരിതമായും ഇവര്‍ ശരിക്കും സമരത്തെ ആഘോഷമാക്കുകയാണ്.
'വരും തലമുറയെ കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്.ഞങ്ങളുടെ മക്കളുടെ ഭാവിയാണ് ഞങ്ങളെ ആശങ്കാകുലരാക്കുന്നത്' രണ്ടു മാസം പ്രായമുള്ള ആശിയാനയുടെ ഉമ്മ പറയുന്നു. മോദിയേയും അമിത് ഷായേയും ഞങ്ങള്‍ക്ക് ഭയമില്ല. സമരക്കാര്‍ ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നു.

ചെറുതല്ല ഈ കുഞ്ഞുവരകള്‍

പ്രതിരോധത്തിന്റെ നിറക്കൂട്ടുകളും അക്ഷരക്കൂട്ടങ്ങളുമായി കുഞ്ഞുമക്കളും ഏറെയാണ് സമരഭൂമികയില്‍. ഒരു ചിത്രകാരന്റെ ഭാവനയോ ചായക്കൂട്ടുകളോ ഒന്നും ഇല്ല ആവരുടെ വരകള്‍ക്ക്. എന്നാല്‍ ആ വരകളില്‍ ഒരു വികാരമുണ്ട്. ഇന്ത്യ എന്ന വികാരം. ഒട്ടും വടിവില്ലാത്ത അക്ഷരങ്ങളില്‍ ഒരു രാജ്യത്തിന്റെ ഭാവിയെക്കുറിച്ച ആധിയുണ്ട്.
സ്വാതന്ത്ര്യം ചോദിക്കാനും ചിത്രം വരക്കാനുമാണ് ഞങ്ങളിവിടെ വന്നത്ഷഹീന്‍ ബാഗിലെ മൂന്നാം ക്ലാസുകാരി സബ പറയുന്നു. ഹിന്ദുത്വത്തില്‍ നിന്നുള്ള ആസാദിയാണ് അവള്‍ വരക്കുന്നത്. കറുത്ത നിയമം തിരിച്ചെടുക്കൂ ആറാം ക്ലാസുകാരി മോമിനയുടെ കയ്യിലെ പ്ലക്കാര്‍ഡ് വിളിച്ചു പറയുന്നു. ഞങ്ങളോട് തെളിവു ചോദിക്കുന്ന മോദിയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ എന്നാണ് എട്ടാം ക്ലാസുകാരി അഫ്രീന്‍ അലാമിന്റെ ചോദ്യം. ദേശീയ പതാകയും ഗാന്ധിജിയും അംബേദ്ക്കറും നിറയുകയാണ് ഇവരുടെ കുഞ്ഞു വരകളില്‍. ഒട്ടും ചെറുതല്ല ഈ കുഞ്ഞുവരകളും അക്ഷരക്കൂട്ടുകളും. രാജ്യത്ത് നടക്കുന്ന കറുത്ത ഭരണത്തെക്കുറിച്ച് വ്യക്തമായറിഞ്ഞു തന്നെയാണ് ഇവര്‍ സമരമുഖത്തേക്കിറങ്ങിയിരിക്കുന്നത്.

റോസാപ്പൂ പോലൊരു സമരം

ഒരു കയ്യില്‍ റോസാപ്പൂവും മറുകയ്യില്‍ പ്ലക്കാര്‍ഡുമേന്തിയ പെണ്‍കുട്ടി. സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ് ഇവളുടെ ചിത്രം. 'ഞാന്‍ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ് അച്ഛന്‍ വിചാരിക്കുന്നത്. എന്നാല്‍ അച്ഛനറിയില്ലല്ലോ ഞാനിവിടെ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണെന്ന്', അവളുടെ പ്ലക്കാര്‍ഡിലെ വരികള്‍ക്ക് മൂര്‍ച്ച ഏറെയായിരുന്നു. റോസാപ്പൂക്കളുമായി പൊലിസുകാര്‍ക്കും സൈനികര്‍ക്കും മുന്നിലെത്തിയ വിദ്യാര്‍ഥികള്‍ സമരത്തിന് ഒരു പുതിയ മുഖം തീര്‍ക്കുകയായിരുന്നു. സുഗന്ധം നിറഞ്ഞ, വര്‍ണാഭമായ ഒരു സമരം. 'ഡല്‍ഹി പൊലിസ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, ഞങ്ങളോട് സംസാരിക്കൂ' എന്ന അവരുടെ മുദ്രാവാക്യത്തിന്റെ ഈണം രാജ്യമാകെ ഏറ്റെടുത്തു.

ആത്മാവിനെ തൊടുന്ന
മുദ്രാവാക്യങ്ങള്‍

ജാതിമത ഭേദമന്യേ ഒറ്റസ്വരം മാത്രം മുഴങ്ങിയ റാലികള്‍, പ്രതിഷേധങ്ങള്‍. അവിടെ ആസാദിയുടെ താളവും ഇസ്‌ലാമോഫോബിയയുടെ രോഷവും ഒരുപോലെ. ഇന്‍തിഫാദയും ഇന്‍ഷാഅല്ലയും ഏറ്റു വിളിച്ചവരില്‍ പലമതക്കാര്‍, ജാതിക്കാര്‍. എന്തിനേറെ ലാഇലാഹ ഇല്ലള്ളാ കയ്യുംനീട്ടി സ്വീകരിച്ചവരില്‍ പോലുമുണ്ടായിരുന്നു വ്യത്യസ്ത മതവിഭാഗങ്ങള്‍. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെ ഹൈദരാബാദ് ക്യാംപസില്‍ ഉടലെടുത്ത മുദ്രാവാക്യങ്ങളായിരുന്നു ഇതില്‍ പലതും.
മലയാളത്തിന്റേതായ മുദ്രാവാക്യങ്ങളുമുണ്ടായി. ഇല്ലാ നിങ്ങള്‍ക്കാവില്ല എന്ന് ആരവമാവുമ്പോള്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ഈ സ്‌നേഹവും ഐക്യവും തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല എന്നു തന്നെയാണ് ജനത അര്‍ഥമാക്കുന്നത്.

നോമ്പെടുക്കുന്ന
സമരപ്പന്തലുകള്‍

ഉപവാസമെന്ന സമരമുറയുടെ കരുത്ത് മറ്റാരേക്കാളുമറിയണം ഇന്ത്യന്‍ ജനതക്ക്. വെള്ളപ്പട്ടാളത്തെ തുരത്താന്‍ മുന്നില്‍ നടന്ന ഒറ്റമുണ്ടുടുക്കുന്ന ആ മനുഷ്യന്റെ, നമ്മുടെ രാഷ്ട്ര പിതാവിന്റെ പ്രധാന ആയുധമായിരുന്നല്ലോ അത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നോമ്പെടുക്കുകയാണ് ഷഹീന്‍ബാഗിലെ ഉമ്മമാര്‍. അവര്‍ മാത്രമല്ല. രാജ്യത്ത് പലയിടത്തും നോമ്പിനെ ഒരു സമരായുധമാക്കിയിട്ടുണ്ട് പ്രക്ഷോഭകര്‍. കൊല്ലപ്പെടുന്ന നാളുകളില്‍ രാജ്യത്തെ മുസ്‌ലിം സഹോദരര്‍ക്കായി നോമ്പെടുക്കുകയായിരുന്നു ഗാന്ധിജി. ഇത് അദ്ദേഹത്തിനുള്ള ഒരു ആദരവ് കൂടിയാണ് പോരാളികള്‍ പറയുന്നു.

ഒരു ഇമാം ജനിക്കുന്നു

ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ഒരു മായാജാലക്കാരനെ പോലെയാണ് അന്നയാള്‍ ആ പതിനായിരങ്ങലള്‍ക്കിടയിലേക്ക് കടന്നുവന്നത്. എല്ലാ പ്രതിബന്ധങ്ങളേയും കടന്ന് ഡല്‍ഹി ജുമാ മസ്ജിദിലെത്തുമെന്ന വാക്ക് അയാള്‍ പാലിച്ചു. നിസ്ാരത്തിന് വരുന്നവരെയല്ലാതെ ഒരാളെ പോലും കടത്തിവിടില്ലെന്ന് ഉറപ്പു വരുത്താന്‍ പൊലിസ്. ഒരു ഈച്ച പോലും അവരറിയാതെ അകത്തു കടക്കില്ലെന്ന അവരുടെ അഹങ്കാരം. എല്ലാം തകര്‍ത്തെറിഞ്ഞ്, നിസ്‌കാരം കഴിഞ്ഞിറങ്ങിയ പതിനായിരങ്ങള്‍ക്കിടയില്‍ നിന്ന് കയ്യില്‍ ഭരണഘടനയുമേന്തി അയാള്‍ ഉയര്‍ന്നു വന്നു. രാജ്യത്തെ മുഴുവന്‍ പ്രതിഷേധങ്ങള്‍ക്കും ഇമാമായി.

ഇല്ലാ നിങ്ങള്‍ക്കാവില്ലാ...

വരയായും വരിയായും പാട്ടായും പറച്ചിലായും മൊഞ്ചുള്ള ഈ സമരങ്ങള്‍ മുന്നേറുക തന്നെയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓരോ കുഗ്രാമങ്ങളിലും പ്രതിഷേധത്തിന്റെ കടല്‍ തീര്‍ക്കുകയാണ്. ജനതയുടെ ശക്തിയെന്തെന്ന് ഒട്ടും ജനാധിപത്യമല്ലാത്ത ഒരു ഭരണകൂടം തിരിച്ചറിഞ്ഞ നാളുകള്‍. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പഠിച്ച കുഞ്ഞു മുതല്‍ പല്ലില്ലാത്ത മുത്തശ്ശി വരെ ഒരേ ദൃഢതയില്‍ പറയുന്നു. ഈ നാടിനെ കീറി മുറിക്കാന്‍ ഇല്ലാ നിങ്ങള്‍ക്കാവില്ലാ!.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  8 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  17 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago