HOME
DETAILS
MAL
കൊറോണ വൈറസ്: പ്രതിരോധ മാര്‍ഗം ശുചിത്വം മാത്രം
backup
January 26 2020 | 00:01 AM
വൈദ്യശാസ്ത്രത്തിനു മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുകയാണ് കൊറോണ വൈറസ്. ചൈനയിലെ 41 മനുഷ്യജീവനുകളെ അത് അപഹരിച്ചുകഴിഞ്ഞു. എന്താണ് കൊറോണ വൈറസ് എങ്ങനെ ഇതിനെ പ്രതിരോധിക്കാം മരുന്നുണ്ടോ എന്നീ ചോദ്യങ്ങള്‍ പലരും ഉയര്‍ത്തുന്നുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
പൊതുവെ കൊറോണ വൈറസ് വൃത്താകൃതിയിലോ കൃത്യമായൊരു രൂപമില്ലാത്ത ( ജഹലീാീൃുവശര) കവര്‍ ചെയ്യപ്പെട്ട രീതിയിലോ ആയിരിക്കും. ഇവയ്ക്ക് സാധാരണ ജലദോഷം മുതല്‍ തീവ്രമായ സാര്‍സ്, മെര്‍സ് പോലുള്ള രോഗങ്ങള്‍ വരെ ഉണ്ടാക്കാന്‍ കഴിയും. കിരീടം പോലുള്ള ചില പ്രാജക്ഷനുകള്‍ ഇവയ്ക്ക് ഉള്ളതുകൊണ്ടാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. ബ്രോണ്‍കൈറ്റിസ് എന്ന രോഗം ബാധിച്ച പക്ഷികളില്‍ നിന്നാണ് ആദ്യമായി 1937ല്‍ ഇത്തരം വൈറസുകളെ കണ്ടെത്തുന്നത്.
ഇന്ന് ചൈനയെ ഭീതിയിലാഴ്ത്തുന്നത് രൂപാന്തരം പ്രാപിച്ച ( ങൗമേലേറ ) പുതിയ തരം കൊറോണ വൈറസാണ്. രോഗാണു 2019 ിഇീഢ എന്നും ഇത് അറിയപ്പെടുന്നു. ഇത്തരം ഒരു രോഗാണുവിനെ മുമ്പ് മനുഷ്യശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള പ്രതിരോധ മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ രോഗാണു ഏതോ മൃഗത്തില്‍ നിന്നാണ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രോഗത്തിന്റെ യഥാര്‍ഥ ഉറവിടം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ചൈനയില്‍ നിന്നാണ് മറ്റു രാജ്യങ്ങളിലേക്കു രോഗം പടര്‍ന്നത്. അതിനാല്‍ രോഗം പടരുന്ന സാഹചര്യം തടയാന്‍ എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്തുന്നുണ്ട്. ലണ്ടനിലെ ഇംപീരിയല്‍ കൊളേജിലെ എം.ആര്‍.സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് അനാലിസിസിന്റെ റിപ്പോര്‍ട്ടില്‍ നിലവില്‍ 1,700ലധികം പേര്‍ക്ക് അണുബാധ ഉണ്ടാകാമെന്നാണ് പറയുന്നത്.
വൈറസിന്റെ സ്വഭാവം
മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കും പകരുന്നതാണ് കൊറോണ വൈറസിന്റെ വ്യാപന രീതി. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷം ബാധിച്ചവരുടെ മൂക്കില്‍ നിന്നാണ് ഹ്യൂമന്‍ കൊറോണ വൈറസുകളെ ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യനില്‍ തണുപ്പ് കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം,ന്യൂമോണിയ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവ ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത് കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീയഡ് (കിരൗയമശേീി ുലൃശീറ ) എന്നറിയപ്പെടുന്നു. അണുബാധയേറ്റാല്‍ രണ്ടോ നാലോ ദിവസംവരെ പനിയും ജലദോഷവുമുണ്ടാകും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ശരീരത്തിലെ ആന്റിബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. അതിനാല്‍ രോഗം വന്ന് നാലു മാസത്തിനുള്ളില്‍ വീണ്ടും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍
കൊറോണ വൈറസ് ബാധിച്ചാല്‍ 2 മുതല്‍ 4 ദിവസംവരെ പനിയും ജലദോഷവും ഉണ്ടാവാം. കൂടാതെ തുമ്മല്‍, മൂക്കൊലിപ്പ്, ചുമ, ക്ഷീണം, തൊണ്ടവേദന, ആസ്ത്മ എന്നിവയുമുണ്ടാവാം. രോഗം പിടിപെട്ടാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. രോഗം മൂര്‍ഛിക്കുമ്പോള്‍ ശരീരാവയവങ്ങള്‍ തകരാറിലാവുകയും ന്യൂമോണിയ വരികയും ചെയ്യും. മരണംവരെ സംഭവിക്കുകയും ചെയ്യാം. പ്രായമായവരിലും കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ പിടിപ്പെടും.
വൈറസ് എങ്ങനെ പടരുന്നു
വായയും മൂക്കും പൊത്തിപ്പിടിക്കാതെ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നതിലൂടെ വായുവില്‍ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടര്‍ന്നേക്കാം. രോഗബാധിതനായ വ്യക്തിയെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴിയും ഇതു പടരാം. വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടശേഷം ആ കൈകൊണ്ട് മൂക്കിലോ കണ്ണുകളിലോ വായയിലോ സ്പര്‍ശിച്ചാലും ഇത് പടരും. വളരെ അപൂര്‍വമായി വിസര്‍ജ്യത്തിലൂടെ കൊറോണ വൈറസ് പകരാം. രോഗം പിടിപ്പെട്ടാല്‍ അതു പടരാതിരിക്കാനായി മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം.
ചികിത്സയുണ്ടോ ?
ഈ രോഗബാധയ്ക്ക് കൃത്യമായ മരുന്നോ പ്രതിരോധ കുത്തിവയ്‌പോ ഇല്ല. അതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നാകും. വ്യക്തി ശുചിത്വം പാലിക്കുക, പാകംചെയ്യാത്ത അല്ലെങ്കില്‍ പകുതി വേവിച്ച ഭക്ഷണം കഴിക്കാതിരിക്കുക, മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, കഴിവതും ദൂരയാത്രകള്‍ ഒഴിവാക്കുക, രോഗബാധിതരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
രോഗിയാണെന്ന് അറിഞ്ഞാല്‍ ഉടനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തി (കീെഹമലേ) യാണ് ചികിത്സിക്കേണ്ടത്. രോഗി പുകവലിക്കാതിരിക്കാനും പുകയേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കിവരുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കുകയും വേണം.
എങ്ങനെ പ്രതിരോധിക്കാം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക. പുറത്ത് പോയി വരുമ്പോള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായയും തൂവാല ഉപയോഗിച്ച് മൂടുക. മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കുക. വേവിക്കാത്ത പാല്‍, മാംസം, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
വേവിച്ചതും വേവിക്കാത്തതുമായ പാല്‍, മാംസം പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കാതിരിക്കുക (കാരണം ക്രോസ് കണ്ടാമിനേഷനിലൂടെ രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്) എന്നിവയാണ് പ്രതിരോധ മാര്‍ഗം. വളര്‍ത്തുമൃഗങ്ങളുമായി വളരെ സൂക്ഷിച്ച് വേണം ഇടപഴകാന്‍. കാരണം മൃഗങ്ങളില്‍ രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുണ്ട്. രാജ്യാന്തര യാത്രക്കാര്‍ ശ്വാസകോശസംബന്ധമായ രോഗം ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."