HOME
DETAILS

ബഹ്‌റൈനില്‍ സ്വദേശിവല്‍ക്കരണ നീക്കം ശക്തമാക്കുന്നു; പ്രവാസികള്‍ക്ക് ആശങ്ക

  
backup
February 25 2017 | 13:02 PM

bahrain-news-3

മനാമ: ബഹ്‌റൈനില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കം അധികൃതര്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശിവല്‍ക്കരണ പദ്ധതിയായ 'സമാന്തര ബഹ്‌റൈന്‍വല്‍ക്കരണ'ത്തിന്റെ രണ്ടാംഘട്ടം ഈ വര്‍ഷം മെയ് മുതല്‍ ആരംഭിക്കുമെന്നാണ് സൂചന.


ഇതനുസരിച്ച് 2017 മെയ് 1 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വിദേശികള്‍ക്കെല്ലാം സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ബാധകമാകുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അല്‍ അബ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ ഉള്‍പ്പെടുത്തുമെന്നതടക്കമുള്ള ചില ഉറപ്പുകള്‍ അദ്ദേഹം മന്ത്രിസഭാ യോഗത്തിലും നല്‍കിയിരുന്നു. സ്വദേശികളെ ജോലിക്കെടുക്കാത്ത എല്ലാ കമ്പനികള്‍ക്കും ഇതിനകം ഇമെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സ്വദേശിവല്‍ക്കരണ തോതറിയാന്‍ രാജ്യത്തെ കമ്പനികളില്‍ പരിശോധന നടത്തും. സ്വദേശികളെ ഉള്‍പ്പെടുത്താത്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഓരോ കമ്പനികള്‍ക്കും ടാര്‍ജറ്റ് നല്‍കിയതിലും താഴെയാണ് സ്വദേശിവല്‍ക്കരണമെങ്കില്‍ വര്‍ക്ക്‌പെര്‍മിറ്റ് പുതുക്കുമ്പോള്‍ ടാര്‍ജറ്റിനനുസൃതമായി രണ്ടു വര്‍ഷത്തേക്ക് 300 ബഹ്‌റൈന്‍ ദിനാര്‍(ഏകദേശം 50,000രൂപക്കു മുകളില്‍) നല്‍കേണ്ടിവരും. സ്വദേശിവല്‍ക്കരണത്തിന് എത്ര പേരുടെ കുറവുണ്ടെങ്കില്‍ അത്രയും പേരുടെ പേരില്‍ പണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

സ്വദേശികള്‍ അവരുടെ കഴിവുകള്‍ വിവിധ മേഖലകളില്‍ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ 60 ശതമാനം കമ്പനികളുടെ സ്വദേശിവല്‍ക്കരണത്തിനുള്ള പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ചില കമ്പനികള്‍ സ്വദേശികളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തി. ഇതു കമ്പനികളുടെ ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ തീരുമാനങ്ങള്‍ ഏറെ ആശങ്കയോടെയാണ് പ്രവാസിമലയാളികളടക്കമുള്ള വിദേശികള്‍ നോക്കിക്കാണുന്നത്. ഇതര ജി.സി.സി രാഷ്ട്രങ്ങളുടെ ചുവട് പിടിച്ചാണ് ബഹ്‌റൈനിലും വിവിധ പരിഷ്‌കരണങ്ങള്‍ വരാറുള്ളത് എന്നതിനാല്‍ സ്വദേശി വത്കരണത്തിന് സഊദിയെ മാതൃകയാക്കി ആദ്യഘട്ട സ്വദേശി വത്കരണം മൊബൈല്‍ വിപണന മേഖലയിലാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയിലുണ്ട്. മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഇവിടെ സ്വന്തമായും അല്ലാതെയും മൊബൈല്‍ വിപണന മേഖലയിലും സര്‍വീസ് രംഗത്തും പ്രവര്‍ത്തിച്ചു വരുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago