ശരീഅത്ത് കേരള റൂള്‍സ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: കേരള സര്‍ക്കാര്‍ രൂപീകരിച്ച മുസ്‌ലിം വ്യക്തി നിയമം സംബന്ധിച്ച ശരീഅത്ത് കേരള റൂള്‍സ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം.
പുതുതായി ഭേദഗതി ചെയ്യുമെന്നു പറയുന്ന വിസമ്മത പത്രം വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. ഇതിലൂടെ ശരീഅത്തിനെ തള്ളിപ്പറയാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണ്.
മത പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടേയും തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടേയും നിയമപരമായ സാധുതയും ഈ നിയമത്തോടെ ഇല്ലാതായിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ രൂപീകരിച്ച ചട്ടം മാറ്റി മുസ്‌ലിം സംഘടനകളോടു കൂടി ആലോചിച്ച് പുതിയ നിയമം ഉണ്ടാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
ശരീഅത്ത് ചട്ടം രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയതിനുശേഷം എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 1937ലെ മുസ്‌ലിം പേഴ്‌സണല്‍ നിയമത്തില്‍ (ശരീഅത്ത്) 81 വര്‍ഷങ്ങള്‍ക്ക് ശേഷം ചട്ടം രൂപീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് മുസ്‌ലിം സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്താന്‍ തീരുമാനം. ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് മുസ്‌ലിംകള്‍ ആണെന്നുള്ള പ്രത്യേക സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. ശരീഅത്ത് നിയമം ബാധകമാക്കേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതി എന്നാണ് തിരുത്തുന്നത്. ശരീഅത്ത് ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതുപ്രകാരം ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സത്യവാങ്മൂലം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. കേരള സര്‍ക്കാര്‍ രൂപീകരിച്ച മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത അടിയന്തര നേതൃയോഗം 15ന് കോഴിക്കോട് സമസ്താലയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."