യുവാവ് ന്യൂമോണിയ ബാധിച്ചു മരിച്ചു
മനാമ: സുന്നി പ്രവര്‍ത്തകനായ യുവാവ് ന്യൂമോണിയ ബാധിച്ച് ബഹ്റൈനില്‍ മരിച്ചു. ആലപ്പുഴ കളര്‍ കോഡ് സ്വദേശി നിഷാദ് കോയ (28)ആണ് കഴിഞ്ഞ ദിവസം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍വച്ച് മരിച്ചത്.
ഒരാഴ്ച്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദ പരിശോധനയില്‍ ശ്വാസകോശത്തില്‍ കാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തുകയും തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലും ഐസിയുവിലും പ്രവേശിപ്പിച്ച് ചികിത്സിക്കുകയും ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
നിഷാദ് വര്‍ഷങ്ങളായി ഇവിടെ സല്‍മാബാദിലെ ഈസ്റ്റ് അലുമിനിയം കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. കൂടാതെ സല്‍മാബാദിലെ ഐസിഎഫ് മദ്റസാ അദ്ധ്യാപകനായും സേവനം ചെയ്തിരുന്നു.
ആലപ്പുഴ സ്വദേശികളായ കോയ -സഫിയ ദമ്പതികളുടെ ഏക മകനായ നിഷാദ് അവിവാഹിതനാണ്.
നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാതെ ബഹ്റൈനില്‍ കഴിഞ്ഞിരുന്ന നിഷാദിന്റെ ഏക ആഗ്രഹം ഒറ്റമുറി വീട്ടില്‍ കഴിയുന്ന തന്റെ കുടുംബത്തിന് അത്യാവശ്യം സൗകര്യമുള്ള ഒരു വീടും പിതാവിന് സ്വന്തമായി വരുമാനം കിട്ടുന്ന ഒരു മാര്‍ഗവും കണ്ടത്തണമെന്നത് മാത്രമായിരുന്നുവെന്ന് കൂടെ കഴിഞ്ഞിരുന്നവര്‍ പറയുന്നു.
അതിനിടെ നിഷാദിന്റെ കുടുംബത്തിന് അടിയന്തിര സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും ഇവിടെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."