ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് യാഥാര്‍ഥ്യമായി
കോഴിക്കോട്:ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.
ആയുര്‍വേദ ആശുപത്രിയിലെത്തുന്ന രോഗികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലിഫ്റ്റ് നിര്‍മിച്ചത്. മുട്ടുവേദനയും നടുവേദനയുമടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രോഗികളാണ് ദിവസേന ഈ ആശുപത്രിയിലെത്തുന്നത്. കിടപ്പുരോഗികളടക്കം നിരവധി പേര്‍ക്ക് ലിഫ്റ്റ് ഉപകാരപ്പെടും. ജില്ലാ പഞ്ചായത്തും ഐ.എസ്.എം വകുപ്പ് 5.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്.
പരിപാടിയില്‍ പ്രസൂതി തന്ത്ര പ്രൊജക്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ടും വര്‍ണ്യം പദ്ധതി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ആശാ ശശാങ്കനും ധാരപാത്തി കൈമാറല്‍ ആയുര്‍വേദ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ. സനല്‍കുമാറും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് അധ്യക്ഷനായി.
ഇ.എല്‍ പ്രൊജക്ട് മാനേജര്‍ ടി.കെ മുരളീധരന് പദ്ധതി അവതരണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ ശ്രീകുമാര്‍,നാഷണല്‍ ആയുഷ് മിഷന് ഡി.പി.എം സുഗേഷ് കുമാര്‍, ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.എം മന്‍സൂര്‍, പി.സി ജെസ്സി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."