ഐ.എസ് തടവിലാക്കിയ ഇന്ത്യന്‍ ഡോക്ടര്‍ മോചിതനായി
ട്രിപ്പോളി: ലിബിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ രക്ഷപ്പെടുത്തി. രണ്ടു വര്‍ഷം മുമ്പ് ലിബിയയില്‍ നിന്ന് തടവിലാക്കിയ ഡോ. കെ രാമമൂര്‍ത്തിയാണ് രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ഡോ. രാമമൂര്‍ത്തിയെ മോചിപ്പിച്ച വിവരം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സ്ഥിരീകരിച്ചു.
വെടിവയ്പില്‍ ഇദ്ദേഹത്തിന് പരുക്കേറ്റതായും കേന്ദ്രമന്ത്രി പറഞ്ഞു. രാമമൂര്‍ത്തി ഉടന്‍ വീട്ടില്‍ തിരിച്ചെത്തുമെന്നും അവര്‍ പറഞ്ഞു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗ്രാമീണനാണ് രക്ഷപ്പെട്ട ഡോക്ടര്‍. ഇദ്ദേഹം വിജയവാഡയിലേക്ക് വിമാനമാര്‍ഗം തിരിച്ചതായാണ് ഒടുവില്‍ ലഭിച്ച വിവരം. പരുക്കേറ്റ ഐ.എസുകാരെ ചികിത്സിക്കുകയായിരുന്നു തന്റെ ജോലിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു വിസമ്മതിച്ചപ്പോഴാണ് വെടിവച്ചത്. ഇടതു കൈപത്തിക്കാണ് വെടിയേറ്റത്.
വെടിയുണ്ട കൈക്കുള്ളില്‍ ഇപ്പോഴുമുണ്ടെന്ന് ഡോക്ടര്‍ നാട്ടിലേക്ക് യാത്രതിരിക്കും മുമ്പ് പറഞ്ഞു. 10 മുതല്‍ 60 വയസ് വരെയുള്ള ആളുകളാണ് ഐ.എസിലുള്ളതെന്ന് ഡോ.രാമമൂര്‍ത്തി പറഞ്ഞു. കാലിനു പരുക്കേറ്റവരാണ് ഇവരില്‍ കൂടുതലുമെന്നും ഇവരെ ചികിത്സിച്ചതായും അദ്ദേഹം പറഞ്ഞു.
ഐ.എസില്‍ വനിതാ സൈനികരും ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പലരെയും നിര്‍ബന്ധിപ്പിച്ച് ചാവേറാക്കുകയാണ് ചെയ്യുന്നതെന്നും അരയില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചു പോകുന്നവരെ തനിക്കറിയാമെന്നും ഡോക്ടര്‍ പറഞ്ഞു.
രാമമൂര്‍ത്തിയെ ഇന്ത്യന്‍ ഏജന്‍സികളും വിദേശകാര്യമന്ത്രാലയവും ഏറ്റെടുത്തുവെന്നും സിര്‍ത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനമാര്‍ഗം അദ്ദേഹം തിരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ജീവനോടെ തിരികെയെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."