HOME
DETAILS

കേരള - തെലങ്കാന സാംസ്‌കാരിക പൈതൃകോത്സവത്തിന് തുടക്കം

  
backup
February 25, 2017 | 8:33 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a4%e0%b5%86%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-2

 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും, പുരാവസ്തു പുരാരേഖാ വകുപ്പും, തെലങ്കാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും സംയുക്തമായി ഹൈദരാബാദില്‍ നടത്തുന്ന കേരള-തെലങ്കാന സാംസ്‌കാരിക പൈതൃകോത്സവത്തിന് നിറവാര്‍ന്ന തുടക്കമായി. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ഇത്തരം പൈതൃകോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. തെലങ്കാന സാംസ്‌കാരിക ടൂറിസം മന്ത്രി അസ്മീറ ചന്ദുലാല്‍ മുഖ്യാതിഥിയായ ചടങ്ങില്‍ തുറമുഖ പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, തെലങ്കാന ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ സെക്രട്ടറി ബി.വെങ്കിടേശം, പുരാരേഖ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രജികൂമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, മലയാളം മിഷന്‍ സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ്, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. പൈതൃകോത്സവത്തോട് അനുബന്ധിച്ച് പുരാരേഖ, പുരാവസ്തു വകുപ്പിന്റെ അപൂര്‍വ ചരിത്രരേഖകളുടെയും, ചരിത്രവസ്തുക്കളുടെയും പ്രദര്‍ശനം, കേരള ബുക്ക് മാര്‍ക്ക് സൊസൈറ്റിയുടെ പുസ്തക പ്രദര്‍ശനം, ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല, ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രപ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനം മന്ത്രിമാരായ ഏ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കേരള പൈതൃകത്തിന്റെ നാള്‍വഴികള്‍ ഓര്‍മ്മപ്പെടുത്തുന്ന സംഗീതനൃത്താവിഷ്‌ക്കാര മായ-മലയാളക്കാഴ്ച, നാട്ടരങ്ങ്, വാദ്യകലാസമന്വയം, തെലങ്കാന ഫെസ്റ്റ് എന്നിവ വിവിധ വേദികളില്‍ തനിമയാര്‍ന്ന ശൈലികളില്‍ അരങ്ങേറി. ഭാരത്ഭവന്‍, ഫോക്ക്‌ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, മലയാളമിഷന്‍, കേരളബുക്ക്മാര്‍ക്ക് സൊസൈറ്റി, മ്യൂസിയം, മൃഗശാല തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പൈതൃകോത്സവം ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago