HOME
DETAILS

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

  
February 17, 2026 | 4:54 PM

patient dies at punalur hospital found dead under bed

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ സ്വദേശി എ.ആർ ബാബു (74) ആണ് മരിച്ചത്. അർദ്ധരാത്രിയോടെയാണ് ബാബുവിനെ കട്ടിലിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കട്ടിലിന്റെ താഴെയുള്ള കമ്പിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 

പ്രമേഹത്തെത്തുടർന്ന് കാലിലെ ശസ്ത്രക്രിയയ്ക്കായാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പലതവണ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വിവരമറിയിച്ചിട്ടും നഴ്സുമാർ എത്തിയില്ലെന്നും, ചികിത്സ നൽകാൻ തയ്യാറായില്ലെന്നും മറ്റ് രോഗികൾ പറയുന്നു.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം വേണമെന്നിരിക്കെ, അതിന് നിൽക്കാതെ മൃതദേഹം വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയത് വീഴ്ച മറയ്ക്കാനാണെന്ന് ആരോപണമുണ്ട്.

അതേസമയം, അസ്വാഭാവിക മരണത്തിന് കേസെടുക്കാൻ പുനലൂർ പൊലിസ് തയ്യാറാകാത്തതിലും പ്രതിഷേധം ഉയരുകയാണ്. നിലവിൽ ബാബുവിൻ്റെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞു.

A 74-year-old man, AR Babu, was found dead under his hospital bed at Punalur Taluk Hospital, sparking allegations of negligence against hospital authorities and staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 days ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 days ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 days ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 days ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 days ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 days ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും

Kerala
  •  2 days ago
No Image

ട്രംപിനെതിരെ ലൈംഗികാരോപണം; കാണാതായ 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്

International
  •  2 days ago
No Image

എല്ലായിടത്തും ഏഴ്! 'ആ ക്രെഡിറ്റും തല കൊണ്ടുപോയല്ലോ' ഇന്ത്യയുടെ വിജയത്തിലും ചർച്ചയായി ധോണി

Cricket
  •  2 days ago