HOME
DETAILS

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

  
February 17, 2026 | 2:41 PM

riyadh airport terminal transition free transport services

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു. ഇന്നുമുതൽ 25ാം തിയതി വരെയുള്ള കാലയളവിൽ മാറ്റങ്ങൾ നടപ്പിലാക്കും. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ഗൈഡൻസ് സേവനങ്ങളും സൗജന്യ യാത്രാ സൗകര്യങ്ങളും വിമാനത്താവളം അധികൃതർ ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിമാനത്താവളം ഈ ഓപ്പറേഷനൽ പ്ലാൻ വിശദീകരിച്ചത്. ടെർമിനൽ മാറ്റത്തിന്റെ ഭാഗമായി യാത്രക്കാരെ സഹായിക്കാൻ നിരവധി സജ്ജീകരണവും വിപുലമായ സംഘത്തേയും നിയോ​ഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രധാന പോയിന്റുകളിൽ യാത്രക്കാർക്ക് വഴികാട്ടിയാവാൻ 250ലധികം ട്രാൻസ്ഫർ ഗൈഡുകൾ ഒരുക്കിയിട്ടുണ്ട്.

ടെർമിനൽ ഗേറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, പാർക്കിങ് ഏരിയകൾ എന്നിവിടങ്ങളിൽ എaന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അവ തീർക്കാൻ 400ലധികം 'ആസ്ക് മി' ടീം അംഗങ്ങളും സേവനത്തിനായുണ്ട്. ഒരു ടെർമിനലിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ സൗജന്യ ടാക്സി സേവനം, ടെർമിനലുകൾക്കിടയിൽ സൗജന്യ മെട്രോ യാത്ര, ഒരു മണിക്കൂർ നേരത്തേക്ക് സൗജന്യ പാർക്കിങ് സൗകര്യം, ഓരോ നാല് മിനിറ്റിലും ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഷട്ടിൽ ബസ് സർവിസ് മുതലായവ ലഭ്യമാണ്. കൂടാതെ കിങ് ഖാലിദ് വിമാനത്താവളത്തിന്റെ ഇന്ററാക്ടീവ് വാട്സാപ്പ് സേവനം വഴി 48 മണിക്കൂർ മുമ്പ് തന്നെ ഫ്ലൈറ്റ് വിവരങ്ങളും തത്സമയ അപ്‌ഡേറ്റുകളും ലഭ്യമാകും. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനൽ മാറ്റങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. 

King Khalid International Airport (KKIA) in Riyadh announces a major terminal transition from Feb 16-25. Passengers can enjoy free taxis, metro services, and 1-hour free parking, with over 650 staff members deployed for assistance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 days ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 days ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 days ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 days ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 days ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 days ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും

Kerala
  •  2 days ago
No Image

ട്രംപിനെതിരെ ലൈംഗികാരോപണം; കാണാതായ 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്

International
  •  2 days ago
No Image

എല്ലായിടത്തും ഏഴ്! 'ആ ക്രെഡിറ്റും തല കൊണ്ടുപോയല്ലോ' ഇന്ത്യയുടെ വിജയത്തിലും ചർച്ചയായി ധോണി

Cricket
  •  2 days ago